തിരയുക

Vatican News
പ്രപഞ്ചനാഥനായ ക്രിസ്തുരാജന്‍ പ്രപഞ്ചനാഥനായ ക്രിസ്തുരാജന്‍  (©paracchini - stock.adobe.com)

യേശു നമ്മുടെ സുനിശ്ചിത്വം!

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ക്രിസ്തു നമുക്കായി നിരന്തരം പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

വെള്ളിയാഴ്ച (07/06/19) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തലുള്ളത്.

“കര്‍ത്താവ് എന്നെ ശ്രവിക്കുന്നുണ്ടെന്ന് എങ്ങനെ എനിക്കറിയാന്‍ സാധിക്കും? നമുക്കു ഒരുറപ്പുണ്ട്, അത് യേശുവാണ്, അവിടന്നാണ് വലിയ മദ്ധ്യസ്ഥന്‍. സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്ത അവിടന്ന് ദൈവത്തിനുമുന്നില്‍ നമുക്കായി മാദ്ധ്യസ്ഥ്യം വഹിക്കുന്നു. അവിടത്തെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് അവസാനമില്ല” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

08 June 2019, 06:33