പാപ്പാ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നു!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
നമ്മെ ഐക്യപ്പെടുത്തുന്ന പരിശുദ്ധാരൂപിയോട് പാപ്പാ വിശ്വശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു..
വെള്ളിയാഴ്ച (14/06/19) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രാര്ത്ഥനയുളളത്.
“ഞങ്ങളുടെ ഐക്യവും ഞങ്ങളെ ഏക ഗാത്രവുമാക്കിത്തീര്ക്കുന്നവനുമായ പരിശുദ്ധാത്മാവേ, സഭയിലും ലോകത്തിലും അങ്ങേ സമാധാനം നിറയ്ക്കേണമെ” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: