തിരയുക

Vatican News
പ്രായാധ്യക്യമേകുന്ന ചുളിവുകള്‍! പ്രായാധ്യക്യമേകുന്ന ചുളിവുകള്‍! 

വ‍ൃദ്ധജനത്തോട് ഐക്യദാര്‍ഢ്യവുമായി പാപ്പാ!

പ്രായം ചെന്നവര്‍ പീഢിപ്പിക്കപ്പെടുന്നതിനെതിരെ ബോധവത്ക്കരണം നടത്തുന്നതിനുള്ള ദിനാചരണം , ജൂണ്‍ 15

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വൃദ്ധജനത്തോടുള്ള തന്‍റെ സാമീപ്യം പാപ്പാ പ്രഖ്യാപിക്കുന്നു.

അനുവര്‍ഷം ജൂണ്‍ 15-ന്, ഐക്യരാഷ്ട്രസഭ, പ്രായം ചെന്നവര്‍ പീഢിപ്പിക്കപ്പെടുന്നതിനെതിരെ ബോധവത്ക്കരണം നടത്തുന്നതിനുള്ള ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് WEAAD  എന്ന ഹാഷ്ടാഗോടുകൂടി (#WEAAD)  കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു വെളിപ്പെടുത്തിയിരിക്കുന്നത്.

പാപ്പായുടെ ട്വിറ്റര്‍ ഇപ്രകാരമാണ്:

“മറയ്ക്കപ്പെട്ടവരും വിസ്മരിക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായി ജീവിക്കേണ്ടിവരുന്ന അനേകം വൃദ്ധജനത്തിന്‍റെ ചാരെ ഞാനുണ്ട്. ശാരീരികമായും മാനസികമായും ബലഹീനരായവരെ വലിച്ചെറിയാത്ത ഉപരിസാകല്യസമൂഹത്തിന്‍റെ നിര്‍മ്മിതിക്കായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു”   

പാപ്പായുടെ മറ്റൊരു ട്വിറ്റര്‍സന്ദേശം

ഒരുമയില്‍ കഴിയുന്നതിന്‍റെ മനോഹാരിത കണ്ടെത്താന്‍ പരിശുദ്ധാരൂപി നമ്മെ സഹായിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

ശനിയാഴ്ച (15/06/19) കണ്ണിചേര്‍ത്ത മറ്റൊരു ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രബോധനമുള്ളത്.

“ഒരുമയില്‍ കഴിയുകയും ഒത്തൊരുമിച്ചു ചരിക്കുകയും ചെയ്യുന്നതിന്‍റെ മനോഹാരിത കണ്ടെത്താന്‍ പരിശുദ്ധാത്മാവ് നാമെല്ലാവരെയും ക്ഷണിക്കുകയും സഹായിക്കുകയും ചെയ്യുന്നു; അങ്ങനെ, തങ്ങളുടെ ഭാഷാ-പാരമ്പര്യ ഭേദമന്യേ സഹോദരങ്ങളുമായി കണ്ടുമുട്ടുന്നതില്‍ അവര്‍ സന്തോഷിക്കുന്നു” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

15 June 2019, 13:01