തിരയുക

ഫ്രാന്‍സീസ് പാപ്പാ റഷ്യന്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റ് വ്ലാദിമീര്‍ പുട്ടിനെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍, ഒരു പഴയ ചിത്രം 10/06/2015 ഫ്രാന്‍സീസ് പാപ്പാ റഷ്യന്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റ് വ്ലാദിമീര്‍ പുട്ടിനെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍, ഒരു പഴയ ചിത്രം 10/06/2015 

പാപ്പാ-പുട്ടിന്‍ സമാഗമം!

റഷ്യയുടെ പ്രസിഡന്‍റ് ഒരിക്കല്‍കൂടി പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ  റഷ്യന്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റ് വ്ലാദിമീര്‍ പുട്ടിനെ വത്തിക്കാനില്‍ സ്വീകരിക്കും.

ജൂലൈ നാലിനായിരിക്കും ഇരുവരും തമ്മിലുള്ള ഈ കൂടിക്കാഴ്ചയെന്നു പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയത്തിന്‍റെ, അഥവാ, പ്രസ്സ് ഓഫീസിന്‍റെ ഇടക്കാല മേധാവിയായ അലെസ്സാന്ത്രൊ ജിസോത്തി വ്യാഴാഴ്ച (06/06/19) വെളിപ്പെടുത്തി.

ഫ്രാന്‍സീസ് പാപ്പായും പ്രസിഡന്‍റ് വ്ലാദിമീര്‍ പുട്ടിനും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്.

2013 നവമ്പര്‍ 25-നും 2015 ജൂണ്‍ 10-നും ഇരുവരും തമ്മില്‍ കൂടിക്കാഴ്ചകള്‍ നടന്നിട്ടുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 June 2019, 06:46