തിരയുക

ഫ്രാന്‍സീസ് പാപ്പാ, കത്തോലിക്കാ കരിസ്മാറ്റിക്ക് നവീകരണ പ്രസ്ഥാനത്തിന്‍റെ (CHARIS-ന്‍റെ) അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത 6000-ത്തോളം പേരെ വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ ശനിയാഴ്ച (08/06/19) സ്വീകരിച്ചപ്പോള്‍ ഫ്രാന്‍സീസ് പാപ്പാ, കത്തോലിക്കാ കരിസ്മാറ്റിക്ക് നവീകരണ പ്രസ്ഥാനത്തിന്‍റെ (CHARIS-ന്‍റെ) അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത 6000-ത്തോളം പേരെ വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ ശനിയാഴ്ച (08/06/19) സ്വീകരിച്ചപ്പോള്‍ 

സുവിശേഷവത്ക്കരിക്കുകയെന്നാല്‍ സ്നേഹിക്കല്‍!

ലോകത്തെ സുവിശേഷവത്ക്കരിക്കുകയെന്നത് മാമ്മോദീസായിലൂടെ നമുക്കു ലഭിച്ച ഉത്തരവാദിത്വമാണെന്നും ഈ സുവിശേഷവത്ക്കരണം സാക്ഷ്യമേകലാണെന്നും, അത് സ്നേഹത്തിന്‍റെ സാക്ഷ്യമാണെന്നും പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ലോകത്തെ സുവിശേഷവത്ക്കരിക്കുന്നതിന് അനിവാര്യമായ ത്രിവിധ കാര്യങ്ങള്‍ പാപ്പാ ചൂണ്ടിക്കാട്ടുന്നു.

കത്തോലിക്കാ കരിസ്മാറ്റിക്ക് നവീകരണ പ്രസ്ഥാനത്തിന്‍റെ (CHARIS-ന്‍റെ) അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത 6000-ത്തോളം പേരെ വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ ശനിയാഴ്ച (08/06/19) സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

പരിശുദ്ധാത്മാവിലുള്ള ജ്ഞാനസ്നാനം, ക്രിസ്തുവിന്‍റെ മൗതികഗാത്രമായ സഭയുടെ ഐക്യം, ദരിദ്രര്‍ക്കുള്ള സേവനം എന്നിവയാണ് ഈ മൂന്നു സംഗതികളെന്നും ഇവ ലോകത്തെ സുവിശേഷവത്ക്കരിക്കുന്നതിനാവശ്യമായ സാക്ഷ്യമാണെന്നും പാപ്പാ വിശദീകരിച്ചു.

ലോകത്തെ സുവിശേഷവത്ക്കരിക്കുകയെന്നത് മാമ്മോദീസായിലൂടെ നമുക്കു ലഭിച്ച ഉത്തരവാദിത്വമാണെന്നും  ഈ സുവിശേഷവത്ക്കരണമാകട്ടെ മതപരിവര്‍ത്തനമല്ല മറിച്ച് സാക്ഷ്യമേകലാണെന്നും, അത് സ്നേഹത്തിന്‍റെ സാക്ഷ്യമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

സുവിശേഷവത്ക്കരിക്കുകയെന്നാല്‍ സ്നേഹിക്കലാണെന്നും ദൈവത്തിന്‍റെ സ്നേഹം സകല മനുഷ്യര്‍ക്കും പങ്കുവയ്ക്കലാണെന്നും പാപ്പാ പറഞ്ഞു.

സ്നേഹമില്ലെങ്കില്‍ എല്ലാം നിഷ്ഫലമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 June 2019, 13:12