തിരയുക

Vatican News
ലൊറേറ്റോ മാതാവ് ലൊറേറ്റോ മാതാവ്  

ലൊറേറ്റോയിലേക്കുള്ള തീർത്ഥാടന പദയാത്രയ്ക്ക് പാപ്പായുടെ സന്ദേശം

ഇറ്റലിയിലെ മച്ചേരാത്തയിൽ നിന്നും മാതാവിന്‍റെ തീർത്ഥാടന കേന്ദ്രമായ ലൊറേറ്റോയിലേക്കുള്ള തീർത്ഥാടന പദയാത്രയ്ക്ക് പാപ്പാ വീഡിയോ സന്ദേശമയച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ദിവ്യബലി അര്‍പ്പണത്തോടുകൂടി ജൂൺ 9ആം തിയതി, രാത്രി തീർത്ഥയാത്ര ആരംഭിച്ചവരോടോപ്പം താനും പങ്കുചേരുന്നുവെന്നാരംഭിക്കുന്ന സന്ദേശത്തിൽ തീർത്ഥയാത്ര   എന്നത്  അനുദിനവും ചെയ്യുന്ന മുന്നോട്ടുള്ള നീക്കത്തെ  ഒരു സായാഹ്നത്തിൽ  നിര്‍വ്വഹിക്കുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ജീവിതത്തിൽ നമ്മൾ എപ്പോഴും മുന്നോട്ടു പോകണമെന്നും യേശുവുമൊത്തുള്ള നിറവിന്‍റെ കണ്ടുമുട്ടലിനായും, നമ്മുടെ ഓരോരുത്തരുടെയും നിറവിനുമായുമുള്ള   കണ്ടുമുട്ടലിനായും നാംവിശ്രമിക്കുമ്പോൾ പോലും പരിശുദ്ധാത്മാവുമൊത്ത് സഞ്ചരിക്കണമെന്നും ഫ്രാൻസിസ് പാപ്പാ വ്യക്തമാക്കി.  മാതാവിന്‍റെ തീർത്ഥാടന കേന്ദ്രമായ ലൊറേറ്റോയിലേക്കുള്ള തീർത്ഥാടന പദയാത്ര ആരംഭിക്കുന്ന സായാഹ്നത്തിൽ ആത്മീയമായി അവരോടൊപ്പമുണ്ടെന്നും അവരോടൊപ്പം നടക്കുന്നുവെന്നും  പറഞ്ഞ പാപ്പാ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നുവെന്നും തനിക്കു വേണ്ടിയും പ്രാർത്ഥിക്കണമെന്നും  പ്രാർത്ഥന തനിക്കു ഒത്തിരി ആവശ്യമുണ്ടെന്നും  അഭ്യർത്ഥിച്ചു. തുടർന്ന് അവിടെ സന്നിഹിതരായ എല്ലാവർക്കും തന്‍റെ അപോസ്തോലീക ആശിർവ്വാദം നൽകുകയും ചെയ്തുകൊണ്ട് പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിച്ചു.

11 June 2019, 10:48