തിരയുക

ഫ്രാന്‍സിസ് പാപ്പാ വീഡിയോ സന്ദേശം നല്‍കിയപ്പോള്‍... ഫ്രാന്‍സിസ് പാപ്പാ വീഡിയോ സന്ദേശം നല്‍കിയപ്പോള്‍... 

"NEW HORIZONES" എന്ന സമൂഹത്തിന് പാപ്പായുടെ സന്ദേശം

"പുതിയ ചക്രവാളം" (NEW HORIZONES) എന്ന സമൂഹത്തിന്‍റെ 25 ആം വാർഷികം പ്രമാണിച്ച് ഫ്രാൻസിസ് പാപ്പാ വീഡിയോ സന്ദേശം അയച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"പുതിയ ചക്രവാളം" (NEW HORIZONES) സമൂഹത്തിന്‍റെ 25 ആം വാർഷികത്തിൽ നിങ്ങളോടോപ്പമായിരിക്കാൻ  ഞാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാരംഭിക്കുന്ന വീഡിയോ സന്ദേശത്തിൽ 25 വർഷത്തെ സമൂഹത്തിന്‍റെ ജീവിതം നമ്മോടു  ആവശ്യപ്പെടുന്നത്   ഓർമ്മകളും വാഗ്ദാനങ്ങളുമാണെന്ന്  അഭിപ്രായപ്പെട്ടു. ദൈവം സമൂഹത്തിനു ചെയ്ത നന്മകളെയും അതോടൊപ്പം നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ചെയ്തവയേയും ഓർമ്മിക്കണമെന്നും,ആ ഓർമ്മകളിൽ നിയമാവർത്തനത്തിൽ സൂചിപ്പിക്കുന്നത് പോലെ  ഏകാന്തതയിൽ നിന്ന്, കുഞ്ഞുങ്ങളെ കാക്കുന്ന കഴുകനെപ്പോലെ (നിയമാവർത്തനം 32 :10) നിങ്ങളെ വിളിച്ച് ഇതുവരെ കൊണ്ടുനടക്കുകയും, നിങ്ങളെ വളർത്തുകയും ചെയ്ത ദൈവത്തെ നിങ്ങൾ   കണ്ടുമുട്ടുമെന്നും പാപ്പാ അവർക്കു നിർദ്ദേശം നൽകി. അവിടെനിന്നു നിങ്ങൾ ഭാവിയിലേക്ക് നോക്കണം. കാരണം ജീവിതം അവിടെയല്ല തീരേണ്ടത്. നിങ്ങളാരും വൃദ്ധ കന്യകകളായല്ല ജനിച്ചതെന്നും നിങ്ങൾ വിവാഹിതരായില്ലയെങ്കിലും നിങ്ങളുടെ സന്തോഷം നിങ്ങളുടെ ജീവിതത്തിന്‍റെ ഫലമായി മറ്റുള്ളവർക്ക് നൽകണമെന്നും പാപ്പാ അവരെ അനുസ്മരിപ്പിച്ചു. ഓർമ്മകളും, ഫലം പുറപ്പെടുവിക്കുന്ന പ്രത്യാശയും ആവശ്യമാണെന്നറിയിച്ച പാപ്പാ  വാർഷികത്തിന്‍റെ എല്ലാ നന്മകളും നേർന്നുകൊണ്ടും അവരെ ആശീര്‍വദിച്ചുകൊണ്ടും തനിക്കായി പ്രാർത്ഥന അഭ്യർത്ഥിച്ചുകൊണ്ടും ഒരിക്കലും അവരുടെ  രസികത്വം നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മപ്പെടുത്തി കൊണ്ടുമാണ് ഫ്രാൻസിസ് പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 June 2019, 10:36