സഖ്യ സേന 1944 ജൂണ്‍ 6-ന് ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍ കപ്പലിറങ്ങിയതിന്‍റെ 75-Ↄ○ വാര്‍ഷികാഘോഷത്തിന്‍റെ ഒരു ദൃശ്യം സഖ്യ സേന 1944 ജൂണ്‍ 6-ന് ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍ കപ്പലിറങ്ങിയതിന്‍റെ 75-Ↄ○ വാര്‍ഷികാഘോഷത്തിന്‍റെ ഒരു ദൃശ്യം 

സമാധാനം മനുഷ്യവ്യക്തിയോടുള്ള ആദരവില്‍ അധിഷ്ഠിതം!

നാസികളുടെ നിഷ്ഠൂരാധിപത്യത്തില്‍ നിന്ന് ഫ്രാന്‍സിനും തുടര്‍ന്ന് പശ്ചിമയുറോപ്പിനും മോചനമേകിയ പ്രക്രിയയുടെ തുടക്കമായി സഖ്യകക്ഷികള്‍ 1944 ജൂണ്‍ 6-ന് ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍ കപ്പലിറങ്ങിയതിന്‍റെ 75-Ↄ○ വാര്‍ഷികത്തോടനുബന്ധിച്ച് ഫ്രാന്‍സീസ് പാപ്പാ നല്കിയ സന്ദേശത്തില്‍ നിന്ന്....

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

യഥാര്‍ത്ഥ സാര്‍വ്വലൗകിക സാഹോദര്യവും സമാഗമ-സംവാദ സംസ്കൃതിയും പരിപോഷിപ്പിക്കാന്‍ മാര്‍പ്പാപ്പാ പ്രചോദനം പകരുന്നു.

നാസികളുടെ നിഷ്ഠൂരാധിപത്യത്തില്‍ നിന്ന് ഫ്രാന്‍സിനും തുടര്‍ന്ന് പശ്ചിമയുറോപ്പിനും മോചനമേകിയ പ്രക്രിയയുടെ തുടക്കമായി സഖ്യകക്ഷികള്‍ 1944 ജൂണ്‍ 6-ന് ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍ കപ്പലിറങ്ങിയതിന്‍റെ 75-Ↄ○ വാര്‍ഷികത്തോടനുബന്ധിച്ച് ഫ്രാന്‍സീസ് പാപ്പാ  ബയു-ലിസ്യു രൂപതയുടെ മെത്രാന്‍ ഷാന്‍ ക്ലോഡ് ബുലോഷെയ്ക് വ്യാഴാഴ്ച (06/06/19) അയച്ച സന്ദേശത്തിലാണ് ഈ ക്ഷണമുള്ളത്. 

ഈ വാര്‍ഷികാനുസ്മരണം, സകല ക്രൈസ്തവരെയും സകല മതവിശ്വാസികള്‍കളെയും സന്മനസ്സുള്ള സര്‍വ്വര്‍രെയും സംബന്ധിച്ചിടത്തോളം, ഏറ്റം എളിയവരിലും ദരിദ്രരിലും സവിശേഷ ശ്രദ്ധ പതിക്കുന്ന സമാമഗമ-സംഭാഷണ സംസ്ക്കാരത്തെ ഊട്ടിവളര്‍ത്തിക്കൊണ്ട് സാര്‍വ്വത്രികസാഹോദര്യം പരിപോഷിപ്പിക്കുന്നതിനുള്ള ക്ഷണമായി ഭവിക്കണം എന്ന്  പാപ്പാ സന്ദേശത്തില്‍ പറയുന്നു.

ഒരോ മനുഷ്യവ്യക്തിയുടെയും ചരിത്രം എന്തു തന്നെയായാലും അതു കണക്കിലെടുക്കാതെ വ്യക്തിയെ ആദരിക്കുന്നതിലും മനുഷ്യാവകാശങ്ങളും പൊതുനന്മയും ആദരിക്കുന്നതിലും നമുക്കു ഭരമേല്പ്പിക്കപ്പെട്ടിരിക്കുന്ന സൃഷ്ടിയോടും മുന്‍ തലമുറകള്‍ നമുക്ക് കൈമാറിയിരിക്കുന്ന ധാര്‍മ്മികസമ്പത്തിനോടുമുള്ള ആദരവിലും അധിഷ്ഠിതമാണ് സമാധാനം എന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ ഈ വാര്‍ഷികാനുസ്മരണം യുറോപ്പിലെയും ലോകം മുഴുവനിലെയും തലമുറകള്‍ക്ക് പ്രചോദനമേകുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിക്കുന്നു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 June 2019, 12:48