file foto : Pope Francis in the General Audience file foto : Pope Francis in the General Audience 

ദൈവാരൂപിയോടുള്ളൊരു പ്രാര്‍ത്ഥന @pontifex

ജൂണ്‍ 13, വ്യാഴാഴ്ച, വിശുദ്ധ അന്തോനീസിന്‍റെ അനുസ്മരണനാള്‍

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ആദ്യ ‘ട്വിറ്റര്‍’ സന്ദേശം ഒരു പ്രാര്‍ത്ഥനയായിരുന്നു :

“പരിശുദ്ധാത്മാവേ, ഞങ്ങളെ കൂട്ടായ്മയുടെ ശില്പികളും, നന്മയുടെ വിതക്കാരും, പ്രത്യാശയുടെ പ്രേഷിതരുമാക്കേണമേ!”

Holy Spirit, make us artisans of harmony, sowers of good, apostles of hope!

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു. അനുദിന ജീവിതത്തെ പ്രകാശപൂര്‍ണ്ണമാക്കുന്ന സാരോപദേശങ്ങള്‍ പങ്കുവയ്ക്കുന്നതും, ലോകത്ത് ഏറ്റവും അധികം ‘ട്വിറ്റര്‍’ സംവാദകരുള്ളതുമായ മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 June 2019, 16:06