തിരയുക

Vatican News
Pope Francis in white marble by Slovanian sculptor Mik Simcic. Pope Francis in white marble by Slovanian sculptor Mik Simcic. 

പാവങ്ങള്‍ നമ്മെ രക്ഷിക്കും #poor

13 ജൂണ്‍, വ്യാഴം - "പാവങ്ങളുടെ ദിന"ത്തിന്‍റെ സന്ദേശത്തെ കേന്ദ്രീകരിച്ചു പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍.

പാപ്പാ ഫ്രാന്‍സിസിന്‍റെ രണ്ടാമത്തെ സന്ദേശം :

"പാവങ്ങള്‍ നമ്മെ രക്ഷിക്കും, കാരണം അവരാണ് ക്രിസ്തുവിന്‍റെ  മുഖകാന്തി കണ്ടെത്താന്‍ നമ്മെ സഹായിക്കുന്നത്."

The #poor save us because they enable us to encounter the face of Jesus Christ.

പാവങ്ങളുടെ ദിനം
അനുവര്‍ഷം സഭ ആചരിക്കുന്ന “പാവങ്ങളുടെ ദിന”ത്തിനുള്ള സന്ദേശം (message for the Day of the Poor) ജൂണ്‍ 13- Ɔο തിയതി വ്യാഴാഴ്ച, വിശുദ്ധ അന്തോണീസിന്‍റെ തിരുനാളില്‍ വത്തിക്കാന്‍ പ്രകാശനംചെയ്തു. പാപ്പാ ഫ്രാന്‍സിസ് #poor എന്ന സമൂഹ്യശ്രൃംഖലയിലാണ് ഈ സന്ദേശം പങ്കുവച്ചത്.

പാവങ്ങള്‍ വിസ്മരിക്കപ്പെടരുത്
2019 നവംബര്‍ 17- Ɔο തിയതി ഞായറാഴ്ചയാണ് പാവങ്ങളുടെ മൂന്നാമത് രാജ്യാന്തരദിനം സഭ ആചരിക്കുന്നത്. “ദരിദ്രര്‍ എന്നേയ്ക്കും വിസ്മരിക്കപ്പെടുകയില്ല, പാവങ്ങളുടെ പ്രത്യാശ എന്നേയ്ക്കുമായി അസ്തമിക്കുകയുമില്ല” (സങ്കീര്‍ത്തനം 9, 18). ഈ സങ്കീര്‍ത്തന വചനത്തെ ആധാരമാക്കിയാണ് ഇക്കുറി പാവങ്ങളുടെ ദിനത്തിലേയ്ക്കുള്ള സന്ദേശം പാപ്പാ ഫ്രാന്‍സിസ് വിപുലീകരിച്ചിരിക്കുന്നത്.

For the original message of Pope Francis in English:
http://w2.vatican.va/content/francesco/en/messages/poveri/documents/papa-francesco_20190613_messaggio-iii-giornatamondiale-poveri-2019.html
 

13 June 2019, 19:52