തിരയുക

വത്തിക്കാനില്‍  കൺസിസ്റ്ററി ഹാളിൽ വച്ച് പൗരസ്ത്യ സഭകളുടെ പ്ലേനറി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ 100 പ്രതിനിധികളുമായി (ROACO) പാപ്പാ കൂടിക്കാഴ്ച നടത്തിയവസരത്തില്‍ വത്തിക്കാനില്‍ കൺസിസ്റ്ററി ഹാളിൽ വച്ച് പൗരസ്ത്യ സഭകളുടെ പ്ലേനറി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ 100 പ്രതിനിധികളുമായി (ROACO) പാപ്പാ കൂടിക്കാഴ്ച നടത്തിയവസരത്തില്‍ 

പൗരസ്ത്യ സഭകളുടെ പ്ലേനറി സമ്മേളനത്തിനെത്തിയവരുമായി പാപ്പാകൂടിക്കാഴ്ച നടത്തി

ജൂൺ പത്താം തിയതി, തിങ്കളാഴ്ച, വത്തിക്കാനില്‍ കൺസിസ്റ്ററി ഹാളിൽ വച്ച് പൗരസ്ത്യ സഭകളുടെ പ്ലേനറി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ 100 പ്രതിനിധികളുമായി (ROACO) പാപ്പാ കൂടിക്കാഴ്ച നടത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ബൾഗേറിയാ, വടക്ക് മാസിഡോണിയാ, റൊമേനിയാ രാഷ്ട്രങ്ങളിൽ നടത്തിയ അപ്പോസ്തോലിക യാത്രകളും,  മധ്യ കിഴക്കൻ പാത്രീയാര്‍ക്കീസുകളുമായി നടത്തിയ സംവാദങ്ങളും, പ്രാർത്ഥനാ ദിനവും, പൗരസ്ത്യ സഭകളെ കൂടുതൽ കണ്ടുമുട്ടാൻ സഹായിച്ചുവെന്ന് ചൂണ്ടിക്കാണിച്ച പാപ്പാ, സിറിയാ, ഈറാഖ്, ഉക്രൈൻ നാടുകളിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെയും അനുസ്മരിചു.  ആഹാരക്കുറവും, വൈദ്യപരിപാലനക്കുറവും,വിദ്യാഭ്യാസ മേഖലയിൽ വന്ന പ്രതിസന്ധിയും അവിടെയുള്ള ജനങ്ങളുടെ ജീവിതത്തിൽ ഇന്നും വേദനയുളവാക്കുന്നവയാണെന്ന് പറഞ്ഞ പാപ്പാ, അനാഥരുടെയും, വിധവകളുടെയും, മുറിപ്പെട്ടവരുടെയും ഒരുമിച്ചുള്ള കരച്ചിൽ സ്വർഗ്ഗത്തിലേക്ക് ഉയരുന്നതാണെന്നും വെളിപ്പെടുത്തി. ഉക്രൈനിൽ നിലനിൽക്കുന്ന ദുരിതങ്ങളെ ലഘുകരിക്കാൻ പല വ്യക്തികളോടും, സഭാ സംഘടനകളോടും ഉപവി പ്രവർത്തനങ്ങളിലൂടെ അവരെ സഹായിക്കാൻ പരിശ്രമിച്ചതായും പാപ്പാ വ്യക്തമാക്കി. കൂടിക്കാഴ്ച്ചയിൽ യുവാക്കളെ അനുസ്മരിച്ച് സംസാരിച്ച പാപ്പാ, ക്രിസ്‌തുവിന്‍റെ ആകര്‍ഷണീയവും, ആധികാരികതയുള്ളതുമായ വചനങ്ങളെ ശ്രവിക്കാനുള്ള അവകാശം അവർക്കുണ്ടെന്നും, ഈ വർഷത്തിൽ എത്തിയോപ്പിയാ-എരിത്രേയാ രാഷ്ട്രങ്ങൾ തമ്മിൽ സമാധാനം ആഗ്രഹിച്ച് ആയുധങ്ങൾ ഉപേക്ഷിക്കാൻ യൂവാക്കള്‍ ആഗ്രഹിക്കുന്നതായും പാപ്പാ വെളിപ്പെടുത്തി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 June 2019, 16:01