തിരയുക

നിണസാക്ഷികളായ നവവാഴ്ത്തപ്പെട്ടവര്‍- മരിയ കാര്‍മെന്‍ ലക്കാബ അന്തീയയും 13 സഹസന്ന്യാസിനികളും (22/06/2019) നിണസാക്ഷികളായ നവവാഴ്ത്തപ്പെട്ടവര്‍- മരിയ കാര്‍മെന്‍ ലക്കാബ അന്തീയയും 13 സഹസന്ന്യാസിനികളും (22/06/2019) 

നവവാഴ്ത്തപ്പെട്ട നിണസാക്ഷികള്‍!

നവവാഴ്ത്തപ്പെട്ട സന്ന്യാസിനികള്‍: ദിവ്യ മണാളന്‍റെ ആഗമനം വീരോചിതമായ വിശ്വാസത്തോടെ പാര്‍ത്തിരുന്ന വിവേകമതികളായ കന്യകകള്‍ക്ക് സദൃശര്‍- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പരീക്ഷണവേളകളില്‍, ശക്തരും സ്ഥൈര്യമുള്ളവരുമായിരിക്കാന്‍ നവവാഴ്ത്തപ്പെട്ട നിണസാക്ഷികള്‍ നമ്മെ ക്ഷണിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

അമലോത്ഭവത്തിന്‍റെ ഫ്രാന്‍സിസ്ക്കന്‍ സമൂഹത്തിലെ അംഗങ്ങളായിരുന്ന രക്തസാക്ഷികളായ മരിയ കാര്‍മെന്‍ ലക്കാബ ആന്തിയയും 13 സഹസന്ന്യാസിനികളും ശനിയാഴ്ച (22/06/2019) സ്പെയിനിന്‍റെ തലസ്ഥാനമായ മാഡ്രിഡില്‍ വച്ച് വാഴ്ത്തപ്പെട്ടപദത്തിലേക്കുയര്‍ത്തപ്പെട്ടത് പാപ്പാ ഫ്രാന്‍സീസ് ഞായറാഴ്ച (23/06/2019) മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനാവേളയില്‍ അനുസ്മരിക്കുകയായിരുന്നു.

1936-നും 1939-നും ഇടയില്‍ സ്പെയിനില്‍ നടന്ന മതപീഢനവേളയില്‍ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ടവരാണ് ഈ നവവാഴ്ത്തപ്പെട്ടവരെന്ന് പറഞ്ഞ പാപ്പാ, ദിവ്യ മണാളന്‍റെ ആഗമനം വീരോചിതമായ വിശ്വാസത്തോടെ പാര്‍ത്തിരുന്ന വിവേകമതികളായ കന്യകകള്‍ക്ക് സദൃശരാണ് ആവൃതിക്കുള്ളില്‍ കഴിഞ്ഞിരുന്ന ഈ യോഗിനികളെന്ന് പ്രസ്താവിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 June 2019, 13:08