2018 ദിവ്യ കാരുണ്യത്തിരുന്നാൾ ദിനത്തിൽ ദിവ്യ കാരുണ്യ  പ്രത്യക്ഷണത്തിനു  പാപ്പാ നേതൃത്വം  നൽകുന്നു.  2018 ദിവ്യ കാരുണ്യത്തിരുന്നാൾ ദിനത്തിൽ ദിവ്യ കാരുണ്യ പ്രത്യക്ഷണത്തിനു പാപ്പാ നേതൃത്വം നൽകുന്നു.  

ദിവ്യകാരുണ്യത്തിരുനാളിനു പാപ്പാ കാസൽ ബെർത്തോണെ പ്രവിശ്യയിലെ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും

റോമാ രൂപതയിലെ കാസൽ ബെർത്തോണെ പ്രവിശ്യയിൽ ആശ്വാസ ദായികയായ മറിയം (SANTA MARIA CONSOLATRICE) എന്ന പേരിലുള്ള ഇടവക പള്ളിയങ്കണത്തിൽ വൈകിട്ട് ആറുമണിക്ക് നടക്കുന്ന ദിവ്യപൂജയിൽ പാപ്പാ മുഖ്യ കാർമ്മീകത്വം വഹിക്കും.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

 കർദിനാൾ ആഞ്ചലോ  ഡോണാത്തിസിന്‍റെ നേതൃത്വത്തിൽ  നഗരവീഥികളിലൂടെയുള്ള  ദിവ്യകാരുണ്യവും വഹിച്ച് മിഷനറീസ് ഓഫ് ചാരിറ്റി സന്ന്യാസിനി സഭാ, ഭവനരഹിതർക്കായി നടത്തുന്ന കാസ സെരേനയ്ക്ക് സമീപമുള്ള അങ്കണത്തിൽ അവസാനിക്കുന്ന   പ്രദക്ഷിണത്തിലും പാപ്പാ പങ്കെടുക്കുമെന്ന് റോമാ രൂപത അറിയിച്ചു.

7 ഇടവകകൾ ഒന്നുചേർന്നു ആഘോഷിക്കുന്ന ഈ തിരുനാളിൽ എല്ലാവരെയും പങ്കെടുപ്പിക്കാൻ   ആരാധന ക്രമങ്ങൾ വിവിധ ഇടവകകൾക്കായി വിഭജിച്ചു നല്‍കിയിട്ടുണ്ട്. ഓരോ വർഷവും റോമാ രൂപതയുടെ പ്രാന്ത പ്രദേശങ്ങളിലേക്ക് ദിവ്യകാരുണ്യ തിരുനാളാഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്ന പാപ്പാ കഴിഞ്ഞ   വർഷം ഓസ്റ്റിയായിലാണ്  പങ്കെടുത്തത്. ഈവർഷം 75 ആം വർഷം ആഘോഷിക്കുന്ന ഇടവകയുടെ ജൂബ്ബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന ഒന്നാകും ഈ വർഷത്തെ ദിവ്യകാരുണ്യ തിരുനാളിലെ പാപ്പായുടെ സാന്നിധ്യം.

പങ്കെടുക്കാനാഗ്രഹിക്കുന്ന മാധ്യമപ്രവർത്തകർ പരിശുദ്ധ സിംഹാസനത്തിന്‍റെ മാധ്യമ വിഭാഗത്തിൽ 48 മണിക്കൂറുകൾക്കു മുമ്പേ അപേക്ഷകളയക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഓൺലൈനിലൂടെ മാത്രമാണ് അതിനുള്ള അനുവാദം ലഭിക്കുക. അപേക്ഷകൾ അയക്കേണ്ട വിലാസം press .vatican.va/accreditamenti.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 June 2019, 12:12