തിരയുക

Pope Francis with Prelates of the Apostolic Nuncios in the Clementine Hall Pope Francis with Prelates of the Apostolic Nuncios in the Clementine Hall 

വത്തിക്കാന്‍റെ നയതന്ത്രജ്ഞരെ പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടി

വിവിധ രാജ്യങ്ങളില്‍ സേവനംചെയ്യുന്ന വത്തിക്കാന്‍റെ സ്ഥാനപതിമാരുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാപ്പാ വിളിച്ചുകൂട്ടിയ വത്തിക്കാന്‍റെ നയതന്ത്രജ്ഞന്മാര്‍
വത്തിക്കാനു നയതന്ത്രബന്ധങ്ങളുള്ള 98 രാജ്യങ്ങളിലെ ന്യുണ്‍ഷ്യോമാരും, ഐക്യാരാഷ്ട്ര സംഘടയുടെ വിവിധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 5 പൊന്തിഫിക്കല്‍ പ്രതിനിധികളും ഉള്‍പ്പെടെ 103-പേരാണ് പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയ ഈ അപൂര്‍വ്വ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേര്‍ന്നത്. ജൂണ്‍ 13- Ɔο തിയതി വ്യാഴാഴ്ച, രാവിലെയാണ് വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ഹാളില്‍ വിവിധരാജ്യങ്ങളില്‍ വത്തിക്കാന്‍റെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കുന്ന ആര്‍ച്ചുബിഷപ്പ്മാരെ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചത്.

സംവാദവും രൂപീകരണവും ഇടകലര്‍ന്ന പ്രഭാഷണം
പാപ്പായുടെ നീണ്ട പ്രഭാഷണത്തിന് സംവാദത്തിന്‍റെ ശൈലിയും, ഒപ്പം ഒരു രൂപീകരണ സ്വഭാവമുണ്ടെന്നും, ഇത്തരത്തിലുള്ള കൂടിക്കാഴ്ചകള്‍ ഭാവിയില്‍ കൂടുതല്‍ ഉണ്ടാകണമെന്നും പാപ്പാ ആമുഖമായി പ്രസ്താവിച്ചു. വത്തിക്കാന്‍ സ്ഥാനപതി ദൈവത്തിന്‍റെ പ്രതിപുരുഷന്‍, സഭയുടെ പ്രതിനിധി, അപ്പസ്തോല തീക്ഷ്ണതയുള്ള മനുഷ്യന്‍, അനുരജ്ഞനത്തിന്‍റെയും അനുസരണയുടെയും പ്രാര്‍ത്ഥനയുടെയും വ്യക്തി, പാപ്പായുടെ പ്രതിനിധി, നല്ല കാര്യങ്ങള്‍ക്ക് മുന്‍കൈ എടുക്കന്നയാള്‍, ഉപവിപ്രവര്‍ത്തനങ്ങളില്‍ സജീവ വ്യാപൃതന്‍, എളിമയും സ്നേഹവുമുള്ള മനുഷ്യന്‍ എന്നീ വിഷയങ്ങള്‍ ഒന്നൊന്നായി തന്‍റെ സഹോദരമെത്രാന്മാരായ ഡിപ്ലോമാറ്റുകള്‍ക്കു പാപ്പാ വിശദീകരിച്ചു നല്കി.

പ്രാര്‍ത്ഥനാപൂര്‍വ്വം
അവസാനമായി, ഒരു പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്. 
" യേശുവേ, എളിമയും വിനയവും തരണമേ, മറ്റുള്ളവരെ മാനിക്കാനും, ആദരിക്കാനും, അവര്‍ക്ക് മുന്‍ഗണന നല്കാനുള്ള കൃപതരണമേ! " 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 June 2019, 10:40