തിരയുക

Vatican News
പാപ്പാ ആദ്യകുര്‍ബ്ബാന സ്വീകരിച്ച കുട്ടികള്‍ക്കൊപ്പം... പാപ്പാ ആദ്യകുര്‍ബ്ബാന സ്വീകരിച്ച കുട്ടികള്‍ക്കൊപ്പം...   (Vatican Media)

കമെരീനോ: ആദ്യകുര്‍ബ്ബാന സ്വീകരിച്ച 200 കുട്ടികള്‍ പാപ്പായെ അഭിവാദ്യം ചെയ്തു

ജൂണ്‍,16ആം തിയതി, ഞായറാഴ്ച, മാർച്ചെസ് മേഖലയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഫ്രാൻസിസ് മാർപാപ്പായെ ആദ്യകുര്‍ബ്ബാന സ്വീകരിച്ച 200 കുട്ടികള്‍ അഭിവാദ്യം ചെയ്തു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജൂണ്‍,16ആം തിയതി, ഞായറാഴ്ച, മാർക്കെ മേഖലയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഫ്രാൻസിസ് മാർപാപ്പായെ ആദ്യകുര്‍ബ്ബാന സ്വീകരിച്ച 200 കുട്ടികള്‍ അഭിവാദ്യം ചെയ്തു. കാമെരീനോ-സാൻ സെവേറിനോ മാർച്ചെ അതിരൂപതയിലെ കുട്ടികൾ അവരുടെ മാതാപിതാക്കൾക്കും, മതബോധനഅദ്ധ്യാപകര്‍ക്കുമൊപ്പം കാമെരിനോ സ്‌പോർട്ട്സ് സെന്‍ററിന്‍റെ വ്യായാമസ്ഥലത്തില്‍ വച്ചാണ് മാർപ്പാപ്പായുമായി കൂടികാഴ്ച്ച നടത്തിയത്.ആർച്ച് ബിഷപ്പ് ഫ്രാൻസെസ്കോ മസാറ വത്തിക്കാനിലേക്ക് അടുത്തിടെ നടത്തിയ സന്ദർശനത്തിൽ ഭൂകമ്പ മേഖലയിലെ കുട്ടികൾ പാപ്പായ്ക്ക് എഴുതിയ കത്തുകൾ കാണിച്ചതിന് ശേഷം ഈ കൂടിക്കാഴ്ചയെ പ്രാരംഭ പരിപാടിയിൽ ഉൾപ്പെടുത്താൻ പാപ്പാ ആഗ്രഹിച്ചിരുന്നുവെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസിലെ താല്‍ക്കാലിക ഡയറക്ടർ അലസ്സാൻഡ്രോ ഗിസോട്ടി വ്യക്തമാക്കി. ഭൂകമ്പം ബാധിച്ച പ്രദേശത്തിലെ എല്ലാ കുട്ടികളെയും യുവാക്കളെയും ആശ്ലേഷിക്കുവാന്‍ ഫ്രാൻസിസ് മാർപാപ്പാ ആഗ്രഹിച്ചതായും ഗിസോട്ടി വെളിപ്പെടുത്തി.

17 June 2019, 16:18