തിരയുക

Vatican News
കത്തോലിക്കാ സൈനീകേതര വിമാനത്താവളങ്ങളുടെ ചാപ്ലിൻമാരും സമഗ്രമാനുഷീക വികസനത്തിനായുള്ള വിമാനത്താവള ചാപ്ലിൻ ഏജസിയുമായുള്ളകൂടിക്കാഴ്ച്ചയില്‍ പകർത്തപ്പെട്ട ചിത്രം  കത്തോലിക്കാ സൈനീകേതര വിമാനത്താവളങ്ങളുടെ ചാപ്ലിൻമാരും സമഗ്രമാനുഷീക വികസനത്തിനായുള്ള വിമാനത്താവള ചാപ്ലിൻ ഏജസിയുമായുള്ളകൂടിക്കാഴ്ച്ചയില്‍ പകർത്തപ്പെട്ട ചിത്രം   (Vatican Media)

വിമാനത്താവളം ക്രിസ്തു സന്ദേശത്തെ പങ്കുവയ്ക്കുന്ന വേദി

കത്തോലിക്കാ സൈനീകേതര വിമാനത്താവളങ്ങളുടെ ചാപ്ലിൻമാരും സമഗ്രമാനുഷീക വികസനത്തിനായുള്ള വിമാനത്താവള ചാപ്ലിൻ ഏജസിയുമായി പാപ്പായുടെ കൂടികാഴ്ച്ചയിൽ നൽകിയ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക യാത്രകൾക്കായി അനേകം വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യേണ്ടിവരുമ്പോൾ വിമാനത്താവളത്തിൽ ജോലി ചെയ്യുന്നവരെ കണ്ടുമുട്ടുവാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്ന് പറഞ്ഞ പാപ്പാ, വിവിധ രാഷ്ട്രങ്ങളിൽ നിന്നും, സംസ്കാരങ്ങളിൽ നിന്നും,  വിവിധ മതത്തിൽ നിന്നും, വിവിധ ഭാഷ സംസാരിക്കുന്ന ദശലക്ഷത്തോളം വരുന്ന ജനങ്ങൾ ഓരോ ദിനവും വിമാനത്താവളത്തിലൂടെ കടന്നു പോകുന്നുവെന്ന് സൂചിപ്പിച്ചു. യാത്രചെയ്യാൻ വരുന്ന ഓരോ യാത്രക്കാര്‍ക്കും അവരുടെതായ സന്തോഷങ്ങളും, സങ്കടങ്ങളും, ബുദ്ധിമുട്ടുകളുമുണ്ടെന്ന് അനുസ്മരിച്ച പാപ്പാ അവരുടെ ഹൃദയത്തിൽ ഒളിഞ്ഞിരിക്കുന്ന എല്ലാറ്റിനെയും അറിയുന്ന ക്രിസ്തുവിന്‍റെ സന്ദേശത്തെ അറിയിക്കുവാനും ക്രൈസ്തവനാണെങ്കിലും അക്രൈസ്തവനാണെങ്കിലും എല്ലാവർക്കും ദൈവത്തിന്‍റെ സന്ദേശവും ആർദ്രമായ സ്നേഹവും പ്രത്യാശയും സമാധാനവും പകരുവാനും അവര്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചു.  ക്രിയാത്മകമായ പ്രവർത്തിയിലൂടെയും നിരന്തരമായ അജപാലന ദൗത്യത്തിലൂടെയും ദൈവത്തിന് സാക്ഷ്യം നൽകണമെന്ന് പറഞ്ഞ പാപ്പാ അവർ പങ്കുവയ്ക്കുന്ന സന്ദേശം ഒരു പ്രത്യേക സമയത്തിലാണെങ്കിലും യാത്രക്കാരുടെ ജീവിതത്തിലുടനീളം പ്രചോദനാത്മകമായിരിക്കുമെന്നും നിര്‍ദേശിച്ചു.

എല്ലാവർക്കും സംലഭ്യമാക്കുക എന്നതാണ് നിങ്ങളുടെ ദൗത്യത്തിന്‍റെ ഏറ്റവും പ്രഥമമായിരിക്കേണ്ടതെന്ന് പറഞ്ഞ പാപ്പാ, സമഗ്ര മാനവവികസനത്തെ ലക്ഷ്യമാക്കിയുള്ള അവരുടെ പ്രവർത്തനങ്ങളെ അനുമോദിക്കുകയും ചെയ്തു. മാനവ വികസനം ആശ്ലേഷിക്കുന്നത് വ്യത്യസ്തമായ ചില വ്യവസ്ഥിതിയിൽ നിന്നുള്ള ചില പ്രത്യേക പരിഗണനയിലാണെന്നും ഒരു വ്യക്തിയെക്കുറിച്ചുള്ള മുഴുവൻ പരിഗണനയും, ജോലി, സംസ്കാരം കുടുംബജീവിതം, മതം, സാമ്പത്തികം, രാഷ്ട്രീയം എന്നീ മേഖലയിലുള്ള പരിഗണനയിലാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ഓരോ വിമാനത്താവളവും പുതിയ വഴികളുടെ വാതിലുകളും, പാലങ്ങളുമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ അതിലൂടെ ദൈവത്തെ കണ്ടുമുട്ടാനും, ഒരേ ദൈവത്തിന്‍റെ മക്കൾ എന്ന നിലയിൽ പരസ്പരം കണ്ടുമുട്ടാനും, സ്നേഹിക്കുവാനും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചു. വിമാനത്താവളത്തിൽനിന്നും യാത്രയ്ക്കായി വരുന്നതും, അവിടെ നിന്ന് യാത്രയാക്കുന്നതും ഒരു തുറന്ന വാതിലാ​ണെന്ന് സൂചിപ്പിച്ച പാപ്പാ

നാവികന്‍റെയും, വിമാനത്തിലെ ജോലിക്കാരുടെയും ഉത്തരവാദിത്വങ്ങള്‍ അത്ര സുലഭമായതല്ലന്നും അവരുടെ വ്യക്തി ജീവിതത്തെയും, കുടുംബജീവിതത്തെയും, സമതുലിതാവസ്ഥയില്‍ കൊണ്ടു പോകേണ്ടതിന്‍റെ ആവശ്യകതയും വ്യക്തമാക്കി. അവരുടെ സാന്നിധ്യവും, ശ്രവണവും മറ്റുള്ളവർക്ക് വളരെ പ്രാധാന്യമർഹിക്കുന്നതാണന്ന് ചൂണ്ടിക്കാണിച്ച പാപ്പാ അവരുടെ സൗഹൃദവും, കൂട്ടായ്മയും അടുപ്പവും, അർപ്പണവും അവരുടെ കുടുംബത്തിനും പ്രധാനപ്പെട്ടതാണെന്ന് ഓര്‍മ്മപ്പെടുത്തി.

ഇത്തരുണത്തിൽ കുടിയേറ്റക്കാരെയും പ്രവാസികളെയും മറക്കുന്നില്ല എന്ന് പറഞ്ഞ പാപ്പാ വിമാനത്താവളത്തിലേക്ക് കടന്നുവരുന്നവരെ കുറിച് പ്രാദേശീക സഭക‌ളോടു പറഞ്ഞ്  അവരെ സ്വീകരിക്കാനുള്ള പരിഗണന നൽകണമെന്നും അജപാലനത്തിന്‍റെ ഒരു ഭാഗമാണ് മനുഷ്യത്വത്തിന് വില നൽകുന്നതെന്നും, അവരുടെ അവകാശങ്ങളെയും, വിശ്വാസങ്ങളെയും സംരക്ഷിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

10 June 2019, 16:07