തിരയുക

പാപ്പാ കത്തോലിക്കാ ആരോഗ്യ പരിപാലന സംഘടനയുമായി (CATHOLIC ASSOCIATION OF HEALTH CARE WORKERS) കൂടി കാഴ്ച നടത്തിയവസരത്തില്‍... പാപ്പാ കത്തോലിക്കാ ആരോഗ്യ പരിപാലന സംഘടനയുമായി (CATHOLIC ASSOCIATION OF HEALTH CARE WORKERS) കൂടി കാഴ്ച നടത്തിയവസരത്തില്‍...  

വൈദ്യശുശ്രൂഷ നല്‍കുന്നതില്‍ അതീവ ശ്രദ്ധയുണ്ടാകണം

മെയ് പതിനേഴാം തിയതി വെള്ളിയാഴ്ച വത്തിക്കാനിൽ വിശുദ്ധ ക്ലമന്‍റീനാ ഹാളിൽ വച്ച് കത്തോലിക്കാ ആരോഗ്യ പരിപാലന സംഘടനയുമായി (CATHOLIC ASSOCIATION OF HEALTH CARE WORKERS) കൂടി കാഴ്ച നടത്തിയവസരത്തിലാണ് പാപ്പാ ഇങ്ങനെ നിര്‍ദേശിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

ജീവൻ പരിരക്ഷിക്കുന്നതിനും, രോഗികൾക്കും, വാര്‍ദ്ധക്യത്തിലായവര്‍ക്കും, സമൂഹം മാറ്റിനിറുത്തിയവർക്കും വേണ്ടി സംഘടന നൽകുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച പാപ്പാ സംഘടനയുടെ നാൽപ്പതാം വാർഷികത്തെയും അനുസ്മരിച്ചു. ആരോഗ്യ സംവിധാനത്തിന്‍റെ അഭിവൃദ്ധിക്കും, ആരോഗ്യ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്ന പ്രവർത്തകരുടെ തൊഴിൽ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും,  അതുപോലെ കത്തോലിക്കാ ആരോഗ്യ പരിപാലന സംഘടനാ പ്രതിബദ്ധതയുടെ ആദ്യ പ്രായോജകരായ രോഗികളുടെയും, അവരുടെ കുടുംബത്തിന്‍റെയും അവസ്ഥ മനസ്സിലാക്കി പ്രവർത്തനം തുടരണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

സമീപ ദശാബ്ദങ്ങളിൽ, സഹായവും, പരിചരണവും ആധുനികമായി മാറിയിരിക്കുന്നു. കൂടാതെ, മരുന്നിനെ മനസ്സിലാക്കുന്നതിനുള്ള മാർഗ്ഗ്ത്തിലും, രോഗികളുമായുള്ള ബന്ധത്തിലും മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയ പാപ്പാ, സാങ്കേതികവിദ്യ സംവേദനാത്മകവും അപ്രതീക്ഷിതവുമായ ലക്ഷ്യങ്ങളിൽ എത്തിച്ചേർന്നുവെന്നും, പുതിയ ചികിത്സാരീതികൾ കണ്ടെത്തുന്നതിന് വഴിയൊരുക്കിയെങ്കിലും കൂടുതൽ ധാർമ്മീക പ്രശ്നങ്ങളെും സൃഷ്ടിച്ചുവെന്ന് വ്യക്തമാക്കി. വാസ്തവത്തിൽ,  സാങ്കേതികവിദ്യ നല്‍കുന്ന ഏതു സാധ്യതയും പ്രാവര്‍ത്തികമായതാ​ണെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ യഥാർഥത്തിൽ മനുഷ്യജീവിതത്തിനും അന്തസ്സിനും ബഹുമാനം നൽകുന്നതാണ് സാങ്കേതികവിദ്യയെങ്കില്‍ മനുഷ്യന്‍റെ മേല്‍  പ്രയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധയുണ്ടാകണമെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.

ക്രിസ്തുവിന്‍റെ മനുഷ്യത്വം നിരന്തരമായ നിധിയും, തുടര്‍ന്ന് പഠിക്കാനുള്ള ഏറ്റവും വലിയ വിദ്യാലയവുമാണ്. അവിടുത്തെ ആംഗ്യങ്ങളും, വാക്കുകളും കൊണ്ട് അവൻ നമ്മെ സ്പർശിക്കുകയും, ദൈവശബ്ദത്തെക്കുറിച്ച് മനസ്സിലാക്കുകയും, ഓരോ വ്യക്തിയും, പ്രത്യേകിച്ച് കൂട്ടത്തിൽ പരിഗണിക്കപ്പെടാത്തവരുമായ എല്ലാവരും വ്യക്തികളാണെന്നും, തനിമയത്വമുള്ളവരും, ആവർത്തിക്കാൻ കഴിയാത്തവരുമാണെന്നു പഠിപ്പിക്കുകയും ചെയ്തു. രോഗികളെ പരിചരിക്കുവാൻ സ്വയം പരിപാലിക്കേണ്ടതായിട്ടുണ്ടെന്നു ഓര്‍മ്മിപ്പിച്ച പാപ്പാ ആരോഗ്യപരിപാലന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവരുടെ പ്രവർത്തനങ്ങളിൽ ആവശ്യമായ സുരക്ഷ ഉണ്ടായിരിക്കണമെന്നും, അവർ ചെയ്യുന്ന ചുമതലകൾക്കുള്ള ശരിയായ അംഗീകാരം ലഭിക്കുകയും, ശരിയായ ഉപകരണങ്ങൾ ഉപയോഗിക്കാൻ അവര്‍ പരിശീലിപ്പിക്കപ്പെട്ടവരായിരിക്കണമെന്നും പാപ്പാ ഉത്‌ബോധിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 May 2019, 15:08