Romanians prepares to receive Pope Francis :  in Romania: Pilgrims move to the Marian Sanctuary of  Sumuleu Ciuc Romanians prepares to receive Pope Francis : in Romania: Pilgrims move to the Marian Sanctuary of Sumuleu Ciuc 

റൊമേനിയ അപ്പസ്തോലിക യാത്രയുടെ വിശദാംശങ്ങള്‍

മെയ് 31, വെള്ളിയാഴ്ച മതുല്‍ ജൂണ്‍ 2, ഞായറാഴ്ചവരെ നീളുന്ന സന്ദര്‍ശനം. തലസ്ഥാനമായ ബുക്കാറെസ്റ്റ്, ഇയാസ്, ബ്ലാസ്, സുമുല്യോ-ച്യു എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ ത്രിദിന സന്ദര്‍ശനം.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ക്രിസ്തുവില്‍ ഒരാത്മീയ സൗഹൃദയാത്ര
“നമുക്ക് ഒരുമിച്ചു നടക്കാം,” Let’s walk together എന്ന ആപ്തവാക്യവുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ 30- Ɔമത് രാജ്യാന്തര പര്യടനം. ബഹുഭൂരിപക്ഷം ഓര്‍ത്തഡോക്സ് ക്രൈസ്തവരുള്ള റൊമേനിയയില്‍ കത്തോലിക്കര്‍ 4 ശതമാനം മാത്രമായിരിക്കെ, ക്രിസ്തുവില്‍ ഒരുമിച്ച്, പരിശുദ്ധ കന്യകാനാഥയുടെ മാതൃസംരക്ഷണയില്‍ കൈകോര്‍ത്തു നടക്കാമെന്നാണ് ഈ ആപ്തവാക്യം അര്‍ത്ഥമാക്കുന്നത്.

മെയ് 31 വെള്ളി, ഇറ്റലിയിലെ സമയം രാവിലെ
08.10-ന് റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പാപ്പാ ഫ്രാന്‍സിസ് പുറപ്പെടും.

റൊമേനിയയിലെ സമയം
11.30-ന് തലസ്ഥാനനഗരമായ ബുക്കാറെസ്റ്റിലെ (Bucharest) ക്വാന്താ-ഒത്തോപേനി (Coanda-Otopeni) രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും. തുടര്‍ന്ന് ഔപചാരികവും ഹ്രസ്വവുമായ വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങാണ്.
12.05-ന് കോത്രൊചേനി (Cotroceni) പ്രസിഡെന്‍ഷ്യല്‍ മന്ദിര സമുച്ചയത്തിന്‍റെ ഉമ്മറത്തുവച്ചു രാഷ്ട്രത്തിന്‍റെ സ്വീകരണച്ചടങ്ങാണ്.
12.50-ന് പ്രസിഡെന്‍ഷ്യല്‍ മന്ദിര സമുച്ചയത്തില്‍ തന്നെയുള്ള വസതിയില്‍ പ്രധാനമന്ത്രിയുമായി പാപ്പാ കൂടിക്കാഴ്ച നടത്തും.
01.00 മണിക്ക് കോത്രൊചേനി കൊട്ടാരത്തിലെ ഉണിരീ (Unirii) ഹാളില്‍വച്ച് രാഷ്ട്രപ്രതിനിധികളും നയതന്ത്രപ്രതിനിധികളും, പൗരപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. പാപ്പാ സന്ദേശം നല്കും (Discourse 1).

വെള്ളിയാഴ്ച  ഉച്ചതിരിഞ്ഞ്
03.45-ന് ബുക്കാറെസ്റ്റിലെ പാത്രിയാര്‍ക്കേറ്റ് പാലസില്‍വച്ച് റൊമേനിയയിലെ ഓര്‍ത്തഡോക്സ് സഭാ പാത്രിയര്‍ക്കിസ് ഡാനിയേലുമായി സ്വകാര്യകൂടിക്കാഴ്ച നടത്തും
04.15-ന് റൊമേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ സ്ഥിരം സിനഡുസമ്മേളനത്തെ പാത്രിയര്‍ക്കിസ് ഡാനിയേലിന്‍റെ വസതിയില്‍വച്ച് പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്യും (Discourse 2).
05.00 മണിക്ക് പുതിയ ഓര്‍ത്തഡോക്സ് ഭദ്രാസനത്തില്‍വച്ച് പാപ്പാ ഫ്രാന്‍സിസ് വിശ്വാസികള്‍ക്കൊപ്പം കര്‍തൃപ്രാര്‍ത്ഥന ചൊല്ലി സന്ദേശം നല്കും (Discourse 3).
06.10-ന് വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള ബുക്കാറെസ്റ്റ് കത്തോലിക്ക അതിരൂപതയുടെ ഭദ്രാസന ദേവാലയത്തില്‍ (St. Joseph Cathedral) പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിക്കും (Discourse 4).

ജൂണ്‍ 1, ശനിയാഴ്ച, പ്രാദേശിക സമയം രാവിലെ
09.30-ന് ബുക്കാറെസ്റ്റില്‍നിന്നും ബാക്കാവു (Bacau) നഗരത്തിലേയ്ക്ക്
10.10-ന് ബാക്കാവു വിമാനത്താവളത്തില്‍ ഇറങ്ങും. അവിടെനിന്നും ഹെലിക്കോപ്റ്ററില്‍ മിയെര്‍ക്യൂറിയ-ച്യൂ (Miercurea-Ciuc) മിലിട്ടറി കേന്ദ്രത്തില്‍ ഇറങ്ങും.
11.30-ന് സുമുല്യോ-ച്യു (Csíksomlyó) മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ദിവ്യബലിയര്‍പ്പിക്കും (Dis. 5).

ശനിയാഴ്ച വൈകുന്നേരം

04.10-ന് ഹെലിക്കോപ്റ്ററില്‍ യാസിയിലേയ്ക്ക് (Iasi)
05.25-ന് ഓര്‍ത്തഡോക്സ് യാസി അതിരൂപതയുടെ ഭദ്രാസനമായ യാസി രാജ്ഞിയെന്ന (Lady Queen of Iasi) അപരനാമത്താല്‍ വിഖ്യാതയായ കന്യകാനാഥയുടെ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കും.
05.45-ന് യാസിയിലെ സാംസ്ക്കാരിക കൊട്ടാര (Palace of Culture) വളപ്പില്‍വച്ച് യുവജനങ്ങളും കുടുംബങ്ങളുമായുള്ള മേരിയന്‍ സംഗമത്തെ പാപ്പാ അഭിസംബോധനചെയ്യും (Discourse 6) .
07.00 മണിക്ക് പാപ്പാ വിമാനമാര്‍ഗ്ഗം ബുക്കാറെസ്റ്റിലേയ്ക്കു മടങ്ങും.
08.00-ന് രാത്രി ബുക്കാറെസ്റ്റിലെ ക്വാന്താ-ഒത്തോപേനി
രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും.

ജൂണ്‍ 2, ഞായറാഴ്ച, രാവിലെ പ്രാദേശിക സമയം
09.00 മണിക്ക് ബുക്കാറെസ്റ്റില്‍നിന്നു വിമാനമാര്‍ഗ്ഗം സിബ്യൂ നഗരത്തിലേയ്ക്ക് (ബുക്കാറെസ്റ്റില്‍നിന്നും 275 കി.മി. അകലെ ട്രാന്‍സില്‍വേനിയയില്‍)
09.40-ന് സിബ്യൂ (Sibiu) വിമാനത്താവളത്തില്‍ ഇറങ്ങി.
വീണ്ടും ഹെലിക്കോപ്റ്ററില്‍ ബ്ലാജിലേയ്ക്ക് (Blaj).
11.00 മണിക്ക് ബ്ലാജിലെ സ്വാതന്ത്ര്യത്തിന്‍റെ ചത്വരത്തില്‍ 7 ഗ്രീക്ക് കത്തോലിക്ക മെത്രാന്മാരായ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തുന്ന കര്‍മ്മങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് മുഖ്യകാര്‍മ്മികത്വംവഹിക്കും (Discourse 7a).
12.00 സ്വര്‍ല്ലോക രാജ്ഞി – മദ്ധ്യാഹ്നപ്രാര്‍ത്ഥന (Discourse 7b).
01.25-ന് ഉച്ചഭക്ഷണം വത്തിക്കാന്‍ സംഘത്തിനൊപ്പം

ഞായറാഴ്ച ഉച്ചതിരിഞ്ഞ്
03.45-ന് ബ്ലാജിലെ റോമാക്കാരുടെ സമൂഹവുമായുള്ള (Communiy of Romans) കൂടിക്കാഴ്ച (Discourse 8)
04.35-ന് ഹെലിക്കോപ്റ്ററില്‍ സിബ്യൂ വിമാനത്താവളത്തിലേയ്ക്ക്
05.20-ന് സിബ്യൂ വിമാനത്താവളത്തില്‍ യാത്രയയപ്പ്.
05.30-ന് റോമിലേയ്ക്കുള്ള മടക്കയാത്ര.
ഞായറാഴ്ച റോമിലെ സമയം വൈകുന്നേരം
0645-ന് റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍ ഇറങ്ങി,
കാറില്‍ വത്തിക്കാനിലേയ്ക്കു മടങ്ങും.

പാപ്പാ ഫ്രാന്‍സിസിന് പ്രാര്‍ത്ഥനയോടെ ശുഭയാത്ര നേരുന്നു!

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 May 2019, 10:52