തിരയുക

Vatican News
Pope Francis with rescued refugee children in the Popemobile Pope Francis with rescued refugee children in the Popemobile  (ANSA)

കാരുണ്യത്തിന്‍റെ പ്രതീകമായി ഒരു ജീപ്പുയാത്ര

കെടുതിയില്‍പ്പെട്ട കുട്ടികളുമായി പാപ്പാ ഫ്രാന്‍സിസ് പൊതുകൂടിക്കാഴ്ച വേദിയില്‍ എത്തിയപ്പോള്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍

പൊതുകൂടിക്കാഴ്ച വേദിയിലെ ആര്‍ദ്രമായ കാഴ്ച
മെയ് 15- Ɔ൦ തിയതി ബുധനാഴ്ച രാവിലെ, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ വേദിയില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ ആരംഭത്തിലാണ് തന്‍റെ തുറന്ന ജീപ്പില്‍ അഭയാര്‍ത്ഥികളായ 8 കുട്ടികളുമായി ജനമദ്ധ്യത്തിലൂടെ പാപ്പാ എത്തിയത്. ആഫ്രിക്കന്‍ രാജ്യമായ ലിബിയയുടെ തീരങ്ങളില്‍നിന്നും യൂറോപ്പിലേയ്ക്ക് ബോട്ടില്‍ അനധികൃതമയി കുടിയേറവെ മദ്ധ്യധരണി ആഴിയില്‍ മുങ്ങിത്താണവരില്‍നിന്നും ഇറ്റലിയുടെ നാവികര്‍ രക്ഷപ്പെടുത്തിയ വിവിധ പ്രായക്കാരും രാജ്യക്കാരുമായ 8 കുട്ടികളെയാണ് തന്‍റെ തുറന്ന ജീപ്പില്‍ പാപ്പാ ഫ്രാന്‍സിസ് പൊതുകൂടിക്കാഴ്ച വേദിയില്‍ എത്തിച്ചത്.

പ്രതിസന്ധികളുടെ ഇടനാഴികളില്‍പ്പെട്ട കുട്ടികള്‍
സിറിയ, നൈജീരിയ, കോംഗോ തുടങ്ങി വിവിധ രാജ്യക്കാരായ ഈ കുട്ടികള്‍  ജീവിത പ്രതിസന്ധികളുടെ ഇടനാഴികളില്‍പ്പെട്ടു വലയുന്നവരാണെന്ന് പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ പാപ്പാ അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ 29-നാണ് മദ്ധ്യധരണി ആഴിയുടെ ആഴക്കയങ്ങളില്‍പ്പെടാതെ ഈ കുട്ടികളെ ഇറ്റാലിയന്‍ നാവികര്‍ രക്ഷപ്പെടുത്തിയത്. പിന്നീട് വത്തിക്കാന്‍റെ സംരക്ഷണയില്‍ റോമാ നഗരപ്രാന്തത്തിലെ “റോക്കാ ദി പാപ്പാ” എന്ന സ്ഥലത്തുള്ള സുരക്ഷാകേന്ദ്രത്തില്‍ അവരെ സംരക്ഷിച്ചുപോരുകയാണ്. അഭയം തേടിയെത്തുന്ന ദുര്‍ബലരും നിസ്സഹായരുമായവരോടു സഭ കാണിക്കുന്ന കാരുണ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും പ്രതീകമാണ് അഭയാര്‍ത്ഥിക്കുട്ടികള്‍ക്ക് പാപ്പാ നല്കിയ ഈ ചെറിയ ജീപ്പുയാത്ര.

അതിരു ലംഘിക്കുന്ന കാരുണ്യം
യൂറോപ്യന്‍ യൂണിയനും ഇറ്റലിയുടെ വലതു മുന്നണി സര്‍ക്കാരും ചെറുക്കുന്ന കുടിയേറ്റ നയത്തോടു കിടപിടിച്ചാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ കാരുണ്യപ്രവൃത്തിയെന്ന് മെയ് 15- Ɔ൦ തിയതി ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, അലസാന്ദ്രോ ജിസോത്തി അറിയിച്ചു.
 

15 May 2019, 17:59