തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍ കുടിയേറ്റക്കാരുമൊപ്പം... ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍ കുടിയേറ്റക്കാരുമൊപ്പം...  (AFP or licensors)

ജീവന്‍റെ സംസ്കാരത്തെ സംരക്ഷിക്കുക

വിൻസെന്‍റ് ലാംബെർട്ട് എന്ന ഫ്രഞ്ച് പൗരനെ ഫ്രാൻസിലെ റെയിംസ് ഹോസ്പിറ്റൽ അധികൃതർ ഭക്ഷണവും, ജലപാനവും നിർത്തലാക്കി മരണത്തിനു വിട്ടുകൊടുക്കാനുള്ള നടപടികൾ ആരംഭിച്ചതറിഞ്ഞ ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ട്വീറ്റര്‍ സന്ദേശത്തിലാണ് ദൈവത്തിന്‍റെ ദാനമായ ജീവനെ അതിന്‍റ ആരംഭം മുതൽ സ്വാഭാവീകമായി അവസാനിക്കും വരെ കാത്തുസൂക്ഷിക്കാൻ ആവശ്യപ്പെട്ടത്.

സി.റൂബിനി സി.റ്റി.സി

വിൻസെന്‍റ് ലാംബെർട്ട് എന്ന ഫ്രഞ്ച് പൗരനെ  ഫ്രാൻസിലെ റെയിംസ് ഹോസ്പിറ്റൽ അധികൃതർ  ഭക്ഷണവും, ജലപാനവും നിർത്തലാക്കി മരണത്തിനു വിട്ടുകൊടുക്കാനുള്ള  നടപടികൾ ആരംഭിച്ചതറിഞ്ഞ  ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ട്വീറ്റര്‍  സന്ദേശത്തിലാണ് ദൈവത്തിന്‍റെ   ദാനമായ ജീവനെ അതിന്‍റ ആരംഭം മുതൽ  സ്വാഭാവീകമായി അവസാനിക്കും വരെ കാത്തുസൂക്ഷിക്കാൻ ആവശ്യപ്പെട്ടത്. മാരകമായ രോഗത്തിൽ അകപ്പെട്ടിട്ടുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

ഒരു കാറപകടത്തെ തുടർന്ന് 2008 മുതൽ ആശുപത്രിയിലായി ഇരു കൈകാലുകളും തളര്‍ന്ന് പോയ 42 കാരനായ  വിൻസെന്‍റ്  ലാംബെർട്ടിന്‍റെ  ബോധം  മാനസികമായി നിഷ്‌ക്രിയമാണെന്നും, അല്ലായെന്നുമുള്ള രണ്ടഭിപ്രായമാണ് ഡോക്ടർമാരുടെ ഇടയിൽ നിലനില്‍ക്കുന്നത്. എന്നാൽ സ്വതന്ത്രമായി ശ്വസിക്കുകയും,ഹൃദയം   സ്വഭാവേന മിടിക്കുകയും ചെയ്യുന്ന അദ്ദേഹം തീർച്ചയായും മരിച്ചുകൊണ്ടിരിക്കുകയല്ല എന്നും വിൻസെന്‍റിന് ഭക്ഷണം നൽകാതെയും ജലം നൽകാതെയും മരണത്തിനു വിട്ടുകൊടുക്കാനുള്ള    ആശുപത്രി അധികൃതരുടെ  തീരുമാനത്തെ  എതിർക്കുകയാണ്  മാതാപിതാക്കൾ. ലാംബെർട്ടിന് ഭക്ഷണവും   ജലപാനവും നൽകാൻ വേണ്ടിയുള്ള  മാതാപിതാക്കളുടെ  ആവശ്യത്തെ ഫ്രഞ്ച് ഗവർണ്‍മെന്‍റ് കൗൺസിലും പിന്നീട് മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കോടതിയും തള്ളിക്കളഞ്ഞിരുന്നെങ്കിലും  മനുഷ്യാവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭാ കമ്മിറ്റി ലാംബെർട്ടിന് ഭക്ഷണവും ജലവും നൽകാൻ ആവശ്യപ്പെട്ടിരുന്നു.

ഇതിനു മുമ്പും  പാപ്പാ കഴിഞ്ഞവർഷം  ലാംബെർട്ടിനു വേണ്ടി പ്രാര്‍ത്ഥന അഭ്യർത്ഥിച്ചിട്ടുണ്ട്. 2018  ഏപ്രിൽ 15 നുള്ള സ്വർഗീയ രാജ്ഞി പ്രാർത്ഥനയിൽ   ഇംഗ്ലണ്ടിലെ അൽഫി ഈവൻസുമായി ബന്ധപ്പെടുത്തിയാണ്  പാപ്പാ പ്രാര്‍ത്ഥിക്കാനാവശ്യപ്പെട്ടത്. 3  ദിവസങ്ങൾക്കു ശേഷം പൊതുകൂടിക്കാഴ്ചയിലും ദൈവമാണ് ജീവന്‍റെ അധിപനെന്നും നമ്മുടെ കടമ ജീവനെ സംരക്ഷിക്കാനായി കഴിവരെല്ലാം  ചെയ്യാനാണെന്നും  പാപ്പാ ഓർമ്മിപ്പിച്ചിരുന്നു. 

റെയിംസിലെ ആരച്ച് ബിഷപ്പ് മോൺ. എറിക് ദേ മൗലിൻസ്-ബോയ്‌ഫോർട് ദയാവധത്തിന്‍റെ  വഴി ഫ്രാൻസ് തിരഞ്ഞെടുക്കരുതെന്നും ഈ സംഭവത്തിലൂടെ മനുഷ്യസമൂഹത്തിന്‍റെ  അഭിമാനം നഷ്ടമാകുകയാണെന്നും ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഒസ്സെർവതോറെ റൊമാനൊയും ഇക്കാര്യത്തിൽ എതിർപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

21 May 2019, 15:56