തിരയുക

Vatican News
മാർപ്പാപ്പയുടെ പ്രാർത്ഥനയുടെ ആഗോള നെറ്റ് വർക്ക് (POPE’S WORLD WIDE PRAYER NETWORK)  മെയ് മാസത്തില്‍ പുറത്തിറക്കിയ ചിത്രം മാർപ്പാപ്പയുടെ പ്രാർത്ഥനയുടെ ആഗോള നെറ്റ് വർക്ക് (POPE’S WORLD WIDE PRAYER NETWORK) മെയ് മാസത്തില്‍ പുറത്തിറക്കിയ ചിത്രം  

ആഫ്രിക്കൻ ഭൂഖണ്ഡത്തെ സ്മരിച്ച് പാപ്പായുടെ പ്രാർത്ഥന

മെയ് മാസം രണ്ടാം തിയതി മാർപ്പാപ്പയുടെ പ്രാർത്ഥനയുടെ ആഗോള നെറ്റ് വർക്ക് പുറത്തിറക്കിയ വിഡിയോ സന്ദേശത്തില്‍ എല്ലാ കാത്തോലിക്കരെയും അഭിസംബോധന ചെയ്ത പാപ്പാ പ്രത്യാശയോടെ ആഫ്രിക്കൻ ഭൂഖണ്ഡത്തെ വീക്ഷിക്കാൻ ആഹ്വാനം ചെയ്തു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

അവിടത്തെ സഭയുടെ സൂക്ഷ്മമായ പ്രവർത്തനങ്ങളെ ഉയർത്തികാട്ടുന്ന പാപ്പാ ഭരണ സംവിധാനങ്ങളോ, ഗവൺമെന്‍റിന്‍റെ സംവിധാനങ്ങളോ എത്താത്ത ഏറ്റം പ്രാന്തപ്രദേശങ്ങളിൽ കടന്നെത്തുന്ന സഭയുടെ പ്രവർത്തനങ്ങൾ ചെലുത്തുന്ന ശക്തമായ സ്വാധീനത്തെക്കുറിച്ചും സംസാരിച്ചു. അവിടെ പ്രവർത്തിക്കുന്ന സന്യാസി സന്യാസിനികൾക്കും, വൈദീകർക്കും, അല്മായർക്കും അവരുടെ പ്രവർത്തങ്ങളാൽ പരസ്പര സംവാദത്തിനും അനുരഞ്ജനത്തിനും ആഫ്രിക്കായിലെ വിവിധ വിഭാഗങ്ങളെ പ്രാപ്തരാകുന്നതിനു പാപ്പാ ഫ്രാൻസിസ് നന്ദിയർപ്പിക്കുകയും ചെയ്തു.

നാനാത്വത്തിലെ ഏകത്വം പ്രോത്സാഹിപ്പിച്ചാൽ വംശീയവും, ഭാഷാപരവും ഗോത്രപരവുമായ വിഭാഗീയതകളെ മറികടക്കാനാവുമെന്നു പാപ്പാ പ്രത്യാശിച്ചു. മാതാവിന് സമർപ്പിച്ചിട്ടുള്ള മെയ് മാസത്തിൽ ആഫ്രിക്കായിലെ സഭ, അവരുടെ അംഗങ്ങളുടെ സമർപ്പണം വഴി അവരുടെ ഇടയിൽ ഒരുമയുടെ വിത്താകട്ടെയെന്നും  ആഫ്രിക്കാ ഭൂഖണ്ഡത്തിനു തന്നെ പ്രത്യാശയുടെ അടയാളവുമാകാന്‍ വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

17 . 6 %  കത്തോലിക്കര്‍ വസിക്കുന്നിടമാണ് ആഫ്രിക്കാ. വളരെ ഉർജ്ജസ്വലമായ അവിടത്തെ കാത്തോലിക്കാസഭ 2210 ലെ 185 മില്യൺ വിശ്വാസികളിൽ നിന്ന് 228 മില്യനായി 2016 ൽ വളർന്നു. കോംഗോയാണ് 44 മില്യൺ ജ്ഞാനസ്നാനം സ്വീകരിച്ച ഏറ്റവും കൂടുതൽ അംഗങ്ങളുള്ള രാജ്യം. തൊട്ടു പിന്നാലെ 28 മില്യൺ ഉള്ള  നൈജീരിയയും. ഉഗാണ്ടയിലും, ടാൻസാനിയയിലും കെനിയയിലെ അംഗബലം വർധിച്ചുവരുന്നു. കാത്തോലിക്കരുടെ വര്‍ദ്ധനയുണ്ടായ 15 രാഷ്ട്രങ്ങളിൽ 4 എണ്ണം ആഫ്രിക്കാൻ ഭൂഖണ്ഡത്തിൽ നിന്നുള്ള കോംഗോ, നൈജീരിയ, ഉഗാണ്ട, അംഗോളാ എന്നിവയായിരുന്നു.

03 May 2019, 15:06