ബൾഗേറിയായുടെ തലസ്ഥാനനഗരമായ സോഫീയായിൽ സ്ഥിതിചെയ്യുന്ന കത്തീഡ്രല്‍ ദേവാലയം ബൾഗേറിയായുടെ തലസ്ഥാനനഗരമായ സോഫീയായിൽ സ്ഥിതിചെയ്യുന്ന കത്തീഡ്രല്‍ ദേവാലയം 

ബൾഗേറിയ ജനതകൾക്ക് പാപ്പാ ഫ്രാൻസിസിന്‍റെ വീഡിയോ സന്ദേശം‌

മെയ്മാസം അഞ്ചുമുതൽ ഏഴുവരെ ഫ്രാൻസിസ് പാപ്പാ ബൾഗേറിയ മെസദോണിയാ നാടുകളിൽ തന്‍റെ ഇരുപത്തിയൊമ്പതാമത്തെ അപ്പസ്തോലിക സന്ദർശനം നടത്താനിരിക്കുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ബൾഗേറിയ ജനതയെ അഭിസംബോധന ചെയ്ത് അയച്ച സന്ദേശത്തിൽ ദൈവാനുഗ്രഹത്താൽ താൻ എത്രയും വേഗം അവരോടൊപ്പം ഉണ്ടാകുമെന്നും വിശ്വാസത്തിന്‍റെയും, ഐക്യത്തിന്‍റെയും, സമാധാനത്തിന്‍റെയും പേരിൽ തനിക്കും, തന്‍റെ കൂടെ വരുന്നവർക്കും ഈ സന്ദർശനം ഒരു തീർത്ഥയാത്രയായിരിക്കുമെന്നും പാപ്പാ സൂചിപ്പിച്ചു.

തന്‍റെ മുൻഗാമിയായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ കാല്‍ചുവടുകളെ പിന്തുടർന്ന് ബൾഗേറിയ സന്ദർശിക്കാന്‍ വരുന്നുവെന്നും  അവിടുത്തെ പാത്രിയർക്കുമായി കൂടികാഴ്ച നടത്തുമെന്നും പാപ്പാ സൂചിപ്പിച്ചു. ബൾഗേറിയായുടെ തലസ്ഥാനനഗരമായ സോഫീയായിൽ പത്തു വർഷത്തോളം അപ്പോസ്തോലിക ഡെലഗേറ്റായി സേവനമനുഷ്ഠിച്ച ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ ഓർമ്മകളും ഈ യാത്രയ്ക്ക് കൂട്ടാക്കുന്നുവെന്നും ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ വിശ്വാസത്തിന്‍റെയും, ഐക്യത്തിന്‍റെയും, സമാധാനത്തിന്‍റെയും, വക്താവായിരുന്നുവെന്നും വെളിപ്പെടുത്തി. ചരിത്രപ്രസിദ്ധമായ ‘ഭൂമിയിൽ സമാധാനം’ എന്ന അദ്ദേഹത്തിന്‍റെ ചാക്രിക ലേഖനത്തിന്‍റെ തലക്കെട്ടാണ് തന്‍റെ സന്ദർശനത്തിന്‍റെ പ്രമേയമാക്കിയിരിക്കുന്നുവെന്നും പാപ്പാ ബൾഗേറിയ ജനതകൾക്ക്  അയച്ച വീഡിയോ സന്ദേശത്തില്‍ സൂചിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 May 2019, 11:51