തിരയുക

ഫ്രാന്‍സീസ് പാപ്പായുടെ ബള്‍ഗേറിയ-ഉത്തരമാസിഡോണിയ സന്ദര്‍ശനം മെയ് 05-07-2019 ഫ്രാന്‍സീസ് പാപ്പായുടെ ബള്‍ഗേറിയ-ഉത്തരമാസിഡോണിയ സന്ദര്‍ശനം മെയ് 05-07-2019 

ഫ്രാന്‍സീസ് പാപ്പാ ബാള്‍ക്കന്‍ നാടുകളിലേക്ക്!

ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച (05-05-2019) ബള്‍ഗേറിയയില്‍ എത്തും- ചൊവ്വാഴ്ച ഉത്തര മാസിഡോണിയായിലും.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പായുടെ 29-Ↄ○ വിദേശ അപ്പസ്തോലിക പര്യടനം ഞായറാഴ്ച ആരംഭിക്കും.

ബാള്‍ക്കന്‍ നാടുകളായ ബള്‍ഗേറിയയും ഉത്തര മാസിഡോണിയയും ആണ് ഈ ത്രിദിന ഇടയസന്ദര്‍ശനത്തിന്‍റെ വേദികള്‍.

ഞായറാഴ്ച (05/05/2019) രാവിലെ റോമിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബള്‍ഗേറിയയിലേക്കു പുറപ്പെടുന്ന പാപ്പാ രണ്ടു ദിവസം, അതായത്, ഞായറും തിങ്കളും അന്നാട്ടില്‍ ചിലവഴിക്കും.

ചൊവ്വാഴ്ച (07/05/2019) ഉത്തര മാസിഡോണിയയിലേക്കു പുറപ്പെടുന്ന പാപ്പാ അന്നു രാത്രി വത്തിക്കാനില്‍ തിരിച്ചെത്തും.

ഈ രണ്ടു നാടുകളിലുമായി പാപ്പാ വ്യോമ-കരമാര്‍ഗ്ഗങ്ങളിലൂടെ 2057 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും, 12 പ്രഭാഷണങ്ങള്‍ നടത്തും. 

ബള്‍ഗേറിയയായുടെ തലസ്ഥാന നഗരിയായ സോഫിയായില്‍ ഞായറാഴ്ച രാവിലെ പ്രാദേശികസമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30 ന് പാപ്പാ വിമാനമിറങ്ങും. 

റോമില്‍ നിന്ന് സോഫിയായിലേക്കുള്ള വ്യോമദൂരം 895 കിലോമീറ്ററും യാത്രാസമയം 2 മണിക്കൂറുമാണ്.

ബള്‍ഗേറിയായും ഇന്ത്യയും തമ്മില്‍ 2 മണിക്കൂറും 30 മിനിറ്റും സമയവിത്യാസമുണ്ട്. ഇന്ത്യ അത്രയും സമയം മുന്നിലാണ്.

പാപ്പായുടെ ഈ ഇടയസന്ദര്‍ശനത്തിലെ രണ്ടാമെത്ത വേദിയായ ഉത്തര മാസിഡോണിയയും ഇന്ത്യയും തമ്മിലും സമയ വിത്യാസമുണ്ട്. ഇന്ത്യ അന്നാടിനെ അപേക്ഷിച്ച് 3 മണിക്കൂറും 30 മിനിറ്റും മുന്നിലാണ്. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 May 2019, 12:34