ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ റോം, സിന്ധി നാടോടിവര്‍ഗ്ഗക്കാരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ -09/05/2019 ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ റോം, സിന്ധി നാടോടിവര്‍ഗ്ഗക്കാരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ -09/05/2019 

പാപ്പയും റോം, സിന്ധി നാടോടി വര്‍ഗ്ഗക്കാരും തമ്മില്‍ കൂടിക്കാഴ്ച!

പ്രാര്‍ത്ഥനാ സംഗമം വത്തിക്കാനില്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

റോം, സിന്ധി എന്നീ നാടോടി വര്‍ഗ്ഗക്കാരുമൊത്ത് പാപ്പാ പ്രാര്‍ത്ഥനാശുശ്രൂഷ നയിച്ചു.

വത്തിക്കാനില്‍, പേപ്പല്‍ ഭവനത്തിലെ “റജീയ” ശാലയില്‍ വ്യാഴാഴ്ച (09/05/2019) ഉച്ചയ്ക്ക് മുമ്പായിരുന്നു ഈ പ്രാര്‍ത്ഥനാസംഗമം.

റോം, സിന്ധി വര്‍ഗ്ഗക്കാരായ അഞ്ഞൂറോളം പേര്‍ ഇതില്‍ പങ്കെടുത്തു.

ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഗ്വല്‍ത്തിയേരൊ ബസ്സേത്തി, സമഗ്രമാനവവികസനത്തിനായുള്ള റോമന്‍ കൂരിയാവിഭാഗത്തിന്‍റെ മേധാവി കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍ തുടങ്ങിയവരും ഇതില്‍ പങ്കെടുത്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 May 2019, 12:53