തിരയുക

നവവാഴ്ത്തപ്പെട്ടവള്‍ - മരിയ ദെ ല കണ്‍സെപ്ഷന്‍ കബ്രേര അരിയാസ് അര്‍മീദ 04/05/2019 നവവാഴ്ത്തപ്പെട്ടവള്‍ - മരിയ ദെ ല കണ്‍സെപ്ഷന്‍ കബ്രേര അരിയാസ് അര്‍മീദ 04/05/2019 

നവവാഴ്ത്തപ്പെട്ട മരിയ ദെ ല കണ്‍സെപ്ഷന്‍ കബ്രേര

കുടുംബിനിയും വിധവയുമായ നവവാഴ്ത്തപ്പെട്ടവള്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നവവാഴ്ത്തപ്പെട്ട മരിയ ദെ ല കണ്‍സെപ്ഷന്‍ ക്രിസ്തുവിന്‍റെ ധീരയായ സാക്ഷിയെന്ന് മാര്‍പ്പാപ്പാ.

ബുധാനഴ്ച (08/05/2019) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ ഫ്രാന്‍സീസ് പാപ്പാ ഇക്കഴിഞ്ഞ നാലാം തീയതി, ശനിയാഴ്ച (04/05/2019) മെക്സിക്കോയിലെ മെക്സിക്കൊ നഗരത്തില്‍ വച്ച് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജൊവാന്നി ആഞ്ചെലൊ ബച്ചു ശനിയാഴ്ച (04/05/2019) മരിയ ദെ ല കണ്‍സെപ്ഷന്‍ കബ്രേര അരിയാസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത് അനുസ്മരിക്കുകയായിരുന്നു.

ഒരു കുടുംബിനിയും വിധവയുമായിരുന്നു നവവാഴ്ത്തപ്പെട്ടവള്‍

ക്രിസ്തുവിന്‍റെ കുരിശിന്‍റെ പരിത്രാണമൂല്യത്തിന് സാക്ഷ്യമേകിയവളാണ് നവവാഴ്ത്തപ്പെട്ട മരിയ ദെല കണ്‍സെപ്ഷന്‍ എന്നു പറഞ്ഞ പാപ്പാ ഈ ധീരസാക്ഷിയെ പ്രദാനം ചെയ്ത ദൈവത്തിന് നന്ദിയേകാന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 May 2019, 12:51