തിരയുക

Vatican News
  ലൂങ്ക്ഗ്രോ എപ്പാർക്കി ഇടയാനായ മോൺ.  ഡോണാത്തോ ഒലിവെറിയോടോപ്പം പാപ്പാ ലൂങ്ക്ഗ്രോ എപ്പാർക്കി ഇടയാനായ മോൺ. ഡോണാത്തോ ഒലിവെറിയോടോപ്പം പാപ്പാ  (Vatican Media)

ലൂങ്ക്ഗ്രോഎപ്പാർക്കി തീർത്ഥാടകരുമായിപാപ്പാ കൂടികാഴ്ച്ച നടത്തി

മെയ് 25 ആം തിയതി, ഇറ്റാലിയൻ പ്രവിശ്യയില്‍ , ഇത്താലോ-അൽബേനിയൻ രൂപതയായ ലുൻഗ്രോയിലെ 6000 തീർത്ഥാടകർ തങ്ങളുടെ രൂപതാ സ്ഥാപിച്ച് കൊണ്ടു ബെനഡിക്ട് പതിനഞ്ചാമന്‍ മാർപ്പാപ്പാ പുറപ്പെടുവിച്ച CATHOLICI FIDELES എന്ന അപ്പോസ്തോലിക രൂപവത്ക്കരണ രേഖയുടെ നൂറാം വാര്‍ഷീകം പ്രമാണിച്ചാണ് റോമിലെത്തിയത്.

സി.റൂബിനി സി.റ്റി.സി , വത്തിക്കാന്‍ ന്യൂസ്

പൗരസ്ത്യറീത്തിൽപ്പെട്ട ഈ എപ്പാർക്കി അവരുടെ ഇടയാനായ മോൺ.  ഡോണാത്തോ ഒലിവെറിയോടോപ്പംവത്തിക്കാനിലെത്തുകയും, മുഴുവൻ സഭയുടെ മുന്നിലും തങ്ങളുടെ വിവാസവും കൂട്ടായ്മയും പ്രകടിപ്പിച്ചതിനു നന്ദിപറഞ്ഞുകൊണ്ടാണ് പാപ്പാ തന്‍റെ പ്രഭാഷണം ആരംഭിച്ചത്.

നൂറു കൊല്ലങ്ങൾക്കു മുമ്പ് പൗരസ്ത്യസഭകളോടു പ്രത്യേകവാത്സല്യമുണ്ടായിരുന്ന തന്‍റെ മുൻഗാമിയായ ബെനഡിക്ക്ട് 15 ആം പാപ്പാ ഒന്നാം ലോകമഹായുദ്ധം പിച്ചിച്ചീന്തിയ നേരത്ത്  അവരുടെ കഥകേട്ട് ആഗോളസഭയും പ്രാദേശികസഭകളുമായുള്ള ബന്ധം വർദ്ധിപ്പിക്കാൻ വേണ്ടിയാണ് കലാബ്രിയാ നാട്ടിലെ  അവരുടെ ഗ്രീക്ക് റീത്തിലുള്ള രൂപതയെ സ്ഥാപിച്ചതെന്ന്  ഓര്‍മ്മപ്പെടുത്തിയ പാപ്പാ ഈ അവസരം ദൈവത്തിനു നിങ്ങളുടെ സമൂഹത്തിൽ പ്രവർത്തിച്ച നന്മയ്ക്കും കരുണയ്ക്കും നന്ദിപറയുവാനുള്ള അവസരമാണെന്നുവ്യക്തമാക്കി. ഈ ജൂബിലി അവരുടെ മാനുഷീകപ്രേഷിതത്വത്തിനും ക്രിസ്തീയ യാത്രയ്ക്കും ഒരു പുത്തൻ ഉണർവ്വേകട്ടെ എന്നാശംസിക്കുകയും ചെയ്തു. അവരിലും അവരുടെയിടയിലും സന്തോഷത്തിന്‍റെ  ഉറവിടമായ കർത്താവിന്‍റെ  സ്നേഹം സ്വീകരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ കൂദാശകളിൽ പങ്കുചേരാനും, ഓരോ കുടുംബങ്ങളോടും അടുപ്പത്തിൽ വസിക്കാനും, പാവപ്പെട്ടവരെയും, ആവശ്യക്കാരേയും ശ്രദ്ധിക്കാനും, യുവാക്കളെ അനുധാവനം ചെയ്യാനും അവരെ ഓർമ്മിപ്പിച്ചു.

അവരുടെ പ്രാർത്ഥനയും നന്ദിയും നമ്മോടൊപ്പം സ്വർഗ്ഗത്തിൽ സന്തോഷിക്കുന്ന, വിശ്വാസം പകർന്നുതന്ന മരണമടഞ്ഞ മെത്രാന്മാർ, വൈദീകർ, സന്യാസികൾ, മാതാപിതാക്കൾ, മുത്തച്ഛന്മാർ എന്നിവർക്കും  ആവശ്യമാണെന്നോർമ്മിപ്പിച്ച ഫ്രാൻസിസ് പാപ്പാ, അവരുടെ മാതൃക അനുകരിച്ച് പുതിയ തലമുറയ്ക്ക് അവരുടെ പാരമ്പര്യ നന്മകൾ പകർന്നു നൽകാൻ ആഹ്വാനം ചെയ്തു. ദൈവത്തിന്‍റെ  അമ്മ , ഒഡെഗെത്രിയ അവരെ അവരുടെ അനുദിന യാത്രയിൽ മാതൃസഹജമായ സംരക്ഷണം നൽകട്ടെയെന്ന് പ്രാർത്ഥിച്ച പാപ്പാ, അവളെപ്പോലെ ദൈവ വചന ശ്രവണം വഴി ദൈവപിതാവിന്‍റെ ഹിതമനുസരിക്കാൻ അവരെ പ്രാപ്തരാക്കട്ടെയെന്നും ആശംസിച്ചു. അവരുടെ സന്ദർശനത്തിന് നന്ദിപറഞ്ഞുകൊണ്ടും ജൂബിലിക്ക് ആശംസകലർപ്പിച്ചും, തനിക്കായി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചുകൊണ്ടും പാപ്പാ ലുൻഗ്രോയിലെ മുഴുവൻ എപ്പാർക്കിയെയും ആശീർവദിച്ചുകൊണ്ട് തന്‍റെ പ്രഭാഷണം അവസാനിപ്പിച്ചു.

25 May 2019, 13:32