തൊഴിലാളിയായ വിശുദ്ധ യൗസേപ്പ് പണിപ്പുരയില്‍ തൊഴിലാളിയായ വിശുദ്ധ യൗസേപ്പ് പണിപ്പുരയില്‍ 

തൊഴില്‍രഹിതര്‍ക്കായി പാപ്പായുടെ പ്രാര്‍ത്ഥന!

തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും ജോലി കണ്ടെത്താന്‍ കഴിത്തവര്‍ക്കും വേണ്ടിയും പ്രാര്‍ത്ഥിക്കുക-പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

തൊഴിലില്ലായ്മ ആഗോള ദുരന്തം എന്ന് മാര്‍പ്പാപ്പാ.

തൊഴില്‍ദിനമായിരുന്ന മെയ് ഒന്നിന് ബുധനാഴ്ച (01/05/2019) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധനചെയ്യവെ  ഫ്രാന്‍സീസ് പാപ്പാ തൊഴിലാളികളുടെ മദ്ധ്യസ്ഥനും സാര്‍വ്വത്രികസഭയുടെ സ്വര്‍ഗ്ഗീയ സംരക്ഷകനുമായ വിശുദ്ധ യൗസേപ്പിന്‍റെ  തിരുന്നാള്‍ മെയ് ഒന്നിന് ആചരിക്കപ്പെടുന്നത് അനുസ്മരിക്കുകയായിരുന്നു.

നസ്രത്തിലെ വിനയാന്വിതനായ ഒരു തൊഴിലാളിയായിരുന്ന വിശുദ്ധ യൗസേപ്പ് നമ്മെ ക്രിസ്തോന്മുഖരാക്കുകയും ഈ ലോകത്തില്‍ നന്മചെയ്യുന്നവരുടെ ത്യാഗപ്രവൃത്തികള്‍ക്ക്  പിന്‍ബലമേകുകയും ചെയ്യട്ടെയെന്ന് പാപ്പാ തദ്ദവസരിത്തില്‍ ആശംസിച്ചു.

തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും ജോലി കണ്ടെത്താന്‍ കഴിത്തവര്‍ക്കും വേണ്ടിയും  പാപ്പാ പ്രാര്‍ത്ഥിച്ചു. 

നമ്മുടെ ഈ കാലഘട്ടത്തിലെ ഒരു ആഗോളദുരന്തമാണ് തൊഴിലില്ലായ്മയെന്ന് അനുസ്മരിച്ച പാപ്പാ തൊഴില്‍ രഹിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 May 2019, 12:36