ഫ്രാൻസിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചു കൊണ്ട് എരിയുന്ന തിരികൾ ഫ്രാൻസിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചു കൊണ്ട് എരിയുന്ന തിരികൾ  

ബുർക്കിനാ ഫാസോയിലെ പള്ളിയിൽ നടന്ന ആക്രമണത്തെ പാപ്പാ അപലപിച്ചു.

ഏപ്രിൽ 29 ആം തിയതി, ബുർക്കിനാ ഫാസോയിലെ ക്രിസ്ത്യൻ പള്ളിയുടെ നേരെയാണ് ആക്രമണമുണ്ടായത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ബുർക്കിനാ ഫാസോയിലെ ഒരു പള്ളിയിൽ പുതിയ ആക്രമണത്തെക്കുറിച്ചുള്ള വാർത്തയെ വേദനയോടെയാണ് പരിശുദ്ധ പിതാവ് വായിച്ചതെന്നും ഇരകളുടെ കുടുംബാംഗങ്ങൾക്കും രാജ്യത്തിലെ മുഴുവൻ ക്രിസ്ത്യാനികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ഏപ്രിൽ മുപ്പതാം തിയതി, ചൊവ്വാഴ്ച വത്തിക്കാന്‍ പ്രസ് ഓഫിസിന്‍റെ താത്ക്കാലിക ഡയറക്ക്ടര്‍ അലസ്സാണ്‍ട്രോ ഗിസ്സോട്ടി അറിയിച്ചു.

ഏപ്രിൽ 29 ആം തിയതി, ബുർക്കിനാ ഫാസോയിലെ ക്രിസ്ത്യൻ പള്ളി ആക്രമിച്ചതിൽ ഒരു പാസ്റ്റർ അടക്കം ആറു പേർ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച്ച സിലിഗുരി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഈ സ്ഥലം മാലിയിലെ അതിർത്തിയിൽ നിന്ന് അകലെയായിരുന്നില്ല. ബുർക്കിനാ ഫാസോയിലെ സഹേലി മേഖലയിലെ ആശയവിനിമയ ഡയറക്ടറായിരുന്ന ഉർബെയിൻ കബൂർ ആറ് പേര്‍ മരിച്ചതായി അ‌‌റിയിച്ചു.ആക്രമ​ണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണം നടത്തുന്ന തീവ്രവാദികൾ ബുർക്കിനാ ഫാസോയെ അസ്ഥിരപ്പെടുത്തുന്നതായും ആക്രമണത്തിന്‍റെ മേഖലയിൽ പല ജിഹാദി ഗ്രൂപ്പുകളും പ്രവർത്തിക്കുന്നതായും വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 May 2019, 11:42