തിരയുക

Vatican News
ഫ്രാൻസിസ് പാപ്പാ ഒരു സമ്മേളനത്തിൽ അതീവ ശ്രദ്ധയോടെയിരിക്കുന്ന ചിത്രം... ഫ്രാൻസിസ് പാപ്പാ ഒരു സമ്മേളനത്തിൽ അതീവ ശ്രദ്ധയോടെയിരിക്കുന്ന ചിത്രം...   (AFP or licensors)

ബർക്കീനാ ഫാസോയിൽ നടന്ന ആക്രമണങ്ങളില്‍ ഇരയായവര്‍ക്ക് പാപ്പായുടെ അനുശോചനം

മെയ് പന്ത്രണ്ടാം തിയതി പശ്ചിമ ആഫ്രിക്കൻ രാഷ്ട്രമായ ബർക്കീനാ ഫാസോയിൽ ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തെ ഫ്രാൻസിസ് പാപ്പാ അപലപിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

ദിവ്യബലി അർപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ്  ഒരു കൂട്ടം ഭീകവാദികൾ ദേവാലയത്തിൽ കയറി  ആക്രമണം നടത്തിയത്. ഒരു വൈദികൻ ഉൾപ്പെടെ ആറു പേർ ദാരുണമായി വധിക്കപ്പെടുകയും ചെയ്തു.  ഈ ആക്രമണത്തെ അപലപിച്ച പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ തന്‍റെ ദുഃഖം രേഖപ്പെടുത്തിയ പാപ്പാ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും,രാഷ്ട്രത്തിലുള്ള ക്രൈസ്തവ സമൂഹം മുഴുവനും തന്‍റെ പ്രാർത്ഥന വാഗ്ദാനം ചെയ്തുവെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ  വാർത്താ വിനിമയ കാര്യാലയത്തിന്‍റെ  താൽക്കാലിക ഡയറക്ടർ  അലസ്സാണ്‍ഡ്രോ ജിസ്സോട്ടി അറിയിച്ചു.

14 May 2019, 14:51