തിരയുക

വത്തിക്കാൻ മ്യൂസിയത്തിന്‍റെ ഒരു ഭാഗം വത്തിക്കാൻ മ്യൂസിയത്തിന്‍റെ ഒരു ഭാഗം  

സഭാപരമായ മ്യൂസിയങ്ങൾ സഭാമുഖത്തെ പ്രതിഫലിപ്പിക്കുന്നു

ഇറ്റാലിയൻ ECCLESIASTICAL MUSEUMS അസോസിയേഷൻ അംഗങ്ങളുമായി പാപ്പാ കൂടിക്കാഴ്ച നടത്തി.

സി.റൂബിനി സി.റ്റി.സി

മെയ് 24 ആം തിയതി, വത്തിക്കാനിൽ വിശുദ്ധ ക്ലമന്‍റീനാ ഹാളിൽ വച്ച് പാപ്പാ ഇറ്റലിയിലുളള ECCLESIASTICAL MUSEUMS അസോസിയേഷൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയവസരത്തില്‍ ഒരു പ്രത്യേക സ്ഥലത്തെ ചരിത്രം, സംസ്കാരം, വാസ്തുവിദ്യ എന്നിവ സമന്വയിപ്പിക്കാനും അവയുടെ യഥാർത്ഥ തനിമ സംരക്ഷിക്കുവാനും, സാങ്കേതിക ഭാഷയെ ജനകീയ ഭാഷയുമായി സംഭാഷണം നടത്തുവാനും  പാപ്പാ നിര്‍ദേശിച്ചു.

മ്യൂസിയത്തിലുള്ളവ പുരാതനകാലത്തെ സ്മാരകങ്ങൾ മാത്രമല്ല,  പ്രത്യേകിച്ച് അവയുടെ സാന്നിധ്യം ചലനാത്മകവും, ഇന്നത്തെ സംസ്ക്കാരത്തില്‍ പങ്കുപറ്റുന്നതുവയുമാണ്. ഇക്കാരണത്താൽ മ്യൂസിയത്തോടടുത്തിരിക്കുന്ന പ്രദേശവുമായും മറ്റ് സമാന സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടതുമാണെന്ന് പറഞ്ഞ പാപ്പാ, ഒരുമിച്ചു ജീവിക്കാനും, ഒരുമിച്ച് പ്രവർത്തിക്കാനും, വ്യക്തികളെ സഹായിക്കുകയും ചെയ്യുന്നതാകണം മ്യൂസിയങ്ങളെന്ന് വ്യക്തമാക്കി. സഭാപരമായ മ്യൂസിയങ്ങൾ അവരുടെ സ്വഭാവത്താൽ, പ്രാദേശിക സമൂഹത്തിൽ സംവാദങ്ങള്‍ വളർത്തുന്നതിന് ക്ഷണിക്കുന്നു. ഈ കാഴ്ചപ്പാടിൽ നിന്നും മറ്റ് മതസമുദായങ്ങളിലെ മ്യൂസിയങ്ങളുമായി സഹകരിക്കുവാനും കഴിയും. വ്യത്യസ്ഥമായ പാരമ്പര്യങ്ങളും, ജീവിതരീതികളും, കലാസൃഷ്ടികളും നമ്മെ സഹോദരീ,സഹോദരന്മാരാക്കുന്നുവെന്ന് ചൂണ്ടികാണിച്ച പാപ്പാ മ്യൂസിയങ്ങൾ സഭാമുഖത്തെയും,  അതിലെ കലാസൃഷ്ടികള്‍ സുവിശേഷാശയവിനിമയം ചെയ്യാനുള്ള വിളിയുമാണ് പ്രതിനിധാനം ചെയ്യുന്നുവെന്നും ഓര്‍മ്മപ്പെടുത്തി. സുന്ദരമായ സംസ്കാരത്തിന്‍റെ ഭാഗഭാക്കളാകാന്‍ എല്ലാവർക്കും അവകാശമുണ്ടെന്നും പ്രത്യേകിച്ച് ഏറ്റവും ദരിദ്രനും, സമൂഹം മാറ്റിനിറുത്തിയവനും ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമായി അതിനെ അനുഭവിക്കാനുള്ള അവകാശമുണ്ടെന്നും പാപ്പാ വിശദീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 May 2019, 15:37