തിരയുക

Vatican News
പരിശുദ്ധ പിതാവ് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പൊതുസമ്മേളന വേദിയില്‍... പരിശുദ്ധ പിതാവ് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പൊതുസമ്മേളന വേദിയില്‍...   (Vatican Media )

മെത്രാന്‍റെ വാതിലും ഹൃദയവും എപ്പോഴും തുറന്നിരിക്കണം

പരിശുദ്ധ പിതാവ് ഇറ്റാലിയന്‍ മെത്രാൻ സമിതിയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മെയ് 20 നു നടത്തിയ പ്രഭാഷണത്തിലാണ് ഇങ്ങനെ പറഞ്ഞത്.

  സി.റൂബിനി സി.റ്റി.സി 

സഭാ ജീവിതത്തിന്‍റെയും, പ്രവർത്തനങ്ങളുടെയും തെളിവുകളാണ് മെത്രാൻമാർതമ്മിലും, പത്രോസിന്‍റെ പിൻഗാമിയും തമ്മിലുള്ള പരസ്പരബന്ധവും, വൈദീക അദ്ധ്യക്ഷന്മാര്‍ കൂടിയുള്ള ആലോചനാ സ്വഭാവവും എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.  പ്രാദേശീക സഭകളും, സാർവത്രീകസഭയുമായുള്ള ഐക്യത്തിന് മെത്രാൻമാരുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണെന്ന് സൂചിപ്പിച്ച പാപ്പാ, ഏതെങ്കിലും തരത്തിലുള്ള കുറവുകൾ ഇക്കാര്യത്തിലുണ്ടെങ്കിൽ അത് കൂടുതൽ ആഴത്തിൽ പഠിച്ച് പരിഹാരനിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാൻ സമ്മേളനത്തോടു ആവശ്യപ്പെട്ടു.

മെത്രാന്മാരുടെ സാന്നിധ്യം മുറിവേൽക്കപ്പെട്ട മക്കളുടെ സമീപത്ത് അമ്മയെ പോലെ സഭയുണ്ടെന്നു  വെളിപ്പെടുത്തുന്നു    

വിവാഹമോചനകാര്യങ്ങൾ സംബന്ധിച്ച് വരുത്തിയിട്ടുള്ള  മാറ്റങ്ങളുടെ (Motu Proprio : Mitis Iudexdominus Iesus And Mitis Et Misericores Iesus,2015) കാലതാമസമില്ലാത്തനടത്തിപ്പിന് രൂപതാതലത്തിൽ  മെത്രാൻമാർ എടുക്കേണ്ട നടപടികൾ എത്രയും വേഗം പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മെത്രാൻ ന്യായാധിപനാകുന്നത് രൂപതയുടെ ഇടയൻ തന്‍റെ വിശാസികളോടു സമീപസ്ഥനാണെന്നും, രക്ഷാകരകൂദാശയായ  ക്രിസ്തുവിന്‍റെ അടയാളമായി വെളിപ്പെടുത്തുമെന്നും പാപ്പാ അറിയിച്ചു. വിവാഹമോചനത്തിനായുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കാൻ തയ്യാറാക്കിയിട്ടുള്ള രീതികൾ സ്നേഹത്തിനു  മുറിവേൽക്കപ്പെട്ട മക്കളുടെ സമീപത്തും  അമ്മയെ പോലെ സഭയുണ്ടെന്നു അനുഭവവേദ്യമാക്കാനും അധികസാമ്പത്തീക ചിലവില്ലാതെ പാവപ്പെട്ടവർക്കും ബുദ്ധിമുട്ടില്ലാതെ സമീപിക്കാൻ  ദാനമായിലഭിച്ചത് ദാനമായിനൽകുക എന്ന സുവിശേഷവാക്യത്തെ അനുസ്മരിച്ചുകൊണ്ടുമാണെന്നും അതിനാൽ എല്ലാ രൂപതാകോടതിയിലെ പ്രവർത്തകരും വേഗത്തിൽ നടപടികൾ പൂർത്തീകരിക്കാൻ പരിശ്രമിക്കണമെന്നും  ആഹ്വാനം ചെയ്തു.

മെത്രാൻമാരും വൈദീകരുമായുള്ള ബന്ധം രൂപതയുടെ നട്ടെല്ലാണ്

മെത്രാൻമാരും വൈദീകരുമായുള്ള ബന്ധം രൂപതയുടെ നട്ടെല്ലാണെന്നു പറഞ്ഞ പാപ്പാ, മെത്രാൻമാർക്ക് ഈ ബന്ധം ഊഷ്മളമാക്കാനുള്ള അടിസ്ഥാനമായ കടമയുണ്ടെന്നും, ഇല്ലെങ്കിൽ തങ്ങളുടെ പ്രവർത്തനങ്ങളും സഭയുടെതന്നെ പ്രവർത്തനങ്ങളും അപകടത്തിലാകുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. മെത്രാൻമാരും വൈദീകരും തമ്മിലുള്ള ബന്ധം കുരിശിലെ യേശുവിന്‍റെ ഉപാധികളില്ലാത്ത  സ്നേഹത്തിൽ അടിസ്ഥാനമാക്കി വേണമെന്ന് ഓർമ്മിപ്പിച്ച പാപ്പാ വൈദീകർ നമ്മുടെ ഏറ്റവും അടുത്ത സഹകാരികളാണെന്നും, അവരോടു വിവേചനങ്ങളില്ലാതെ പെരുമാറണമെന്നും, തങ്ങളോടു അനുഭാവമുള്ളവരോടു മാത്രമല്ല, അന്തര്‍മുഖരായവരോടും, പ്രശ്നക്കാരോടും, സമരീതിയിൽ ഇടപഴകാൻ കഴിയണമെന്നും ആവശ്യപ്പെട്ടു. വൈദീകരുടെ നേർക്കുള്ള  ഇന്നത്തെ മാധ്യമങ്ങളുടെ അക്രമങ്ങളെ ഓർമ്മിച്ച പാപ്പാ കുറ്റക്കാരായ ചില സഹവൈദീകരുടെ പ്രവർത്തനങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും, വീഴ്ചകളിൽ അവരെ തിരുത്താൻ സഹായിക്കുകയും, ഏകാന്തതയിൽ അവർക്കു ആശ്വാസം പകരാൻ പരിശ്രമിക്കയും വേണമെന്നും, മെത്രാന്‍റെ വാതിലും, ഹൃദയവും  എപ്പോഴും അവർക്കായി തുറന്നിരിക്കണമെന്നും, പിതാവും, സഹോദരനുമായി മെത്രാൻ ആയിരിക്കണമെന്നും ഉദ്ബോധിപ്പിച്ചു.

21 May 2019, 15:47