തിരയുക

SOCIETY OF AFRICAN MISSIONS പൊതു സമ്മേളനത്തിനായെത്തിയവരുമായി പാപ്പാ SOCIETY OF AFRICAN MISSIONS പൊതു സമ്മേളനത്തിനായെത്തിയവരുമായി പാപ്പാ 

സഹോദര സ്നേഹത്താല്‍ ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷ്യം വഹിക്കണം

മെയ് പതിനേഴാം തിയതി റോമിൽ വച്ച് ആഫ്രിക്കൻ പ്രേക്ഷിത പ്രവർത്തനങ്ങളുടെ സമൂഹത്തിന്‍റെ (SOCIETY OF AFRICAN MISSIONS) പൊതു സമ്മേളനത്തിനായെത്തിയവര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ നിര്‍ദേശിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

സ്നേഹത്തിൽ ഐക്യപ്പെട്ടവരായി നിന്ന്കൊണ്ട് സഹോദര സ്നേഹത്താല്‍ ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷ്യം വഹിക്കണമെന്നും, നിരന്തരമായ ദൈവവചന ശ്രവണത്തിലും, കൗദാശിക ജീവിതത്തിലും, സഹോദരങ്ങളോടുള്ള സ്നേഹത്തിലും, നിലനിന്നുകൊണ്ട് ക്രിസ്തുവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടൽ സാധ്യമാക്കണമെന്നും പാപ്പാ നിർദ്ദേശിച്ചു.

ആഫ്രിക്കായിലെ പ്രവർത്തനങ്ങൾക്കും, പ്രത്യേകിച്ച് ഉൾനാടൻ പ്രദേശങ്ങളിൽ ദുർബ്ബലരായും,നിർജ്ജീവരായും നിലനിൽക്കുന്ന ക്രൈസ്തവ സമൂഹങ്ങള്‍ക്കായി ചെയ്യുന്ന പ്രേക്ഷിത പ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞ പാപ്പാ ആഫ്രിക്കൻ വംശത്തിൽപെട്ട എല്ലാവര്‍ക്കും പ്രത്യേകിച്ച് കുടിയേറ്റക്കാരുടെ വികസനത്തിനായുള്ള ഈ സമൂഹത്തിന്‍റെ നൂതന തീരുമാനങ്ങൾക്ക് നന്ദിയും, അഭിനന്ദനങ്ങളും അര്‍പ്പിച്ചു.

സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷൻസിന്‍റെ സ്ഥാപകരായ ദൈവദാസൻ മെൽക്യോർ ദെ മാരിയോൻ ബ്രസിലാക്കിന്‍റെയും, ഫാദർ അഗസ്റ്റിൻ പ്ലാങ്ങ്കിന്‍റെയും പാത പിന്തുടർന്ന് ധീരതയോടെ വ്യാപരിക്കണമെന്ന് ഓർമ്മപ്പെടുത്തിയ പാപ്പാ പശ്ചിമ ആഫ്രിക്കയിൽ തട്ടികൊണ്ടുപോകുകയും മാസങ്ങളായി തടവിൽ കഴിയുകയും ചെയ്യുന്ന ഫാദർ പിയേർ ലൂയിജി മക്കാലിയയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അതീവ വേദന നല്‍കുന്ന  ഈ അനുഭവത്തെ പരിശുദ്ധ സിംഹാസനം  സൂക്ഷമതയോടെ വീക്ഷിക്കുന്നുവെന്നും പാപ്പാ അറിയിച്ചു.  ഈ വര്‍ഷത്തിലെ  പൊതുസമ്മേളനം കുടുംബ ജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നുവെന്ന് ചൂണ്ടിക്കാണിച്ച പാപ്പാ മറ്റുള്ള സന്യാസ സ്ഥാപനങ്ങളോടും, സമൂഹങ്ങളോടും ചേർന്ന് കുട്ടികളും, ദുരിതങ്ങൾ അനുഭവിക്കുന്നവരും, ദുർബ്ബലരും, യുദ്ധക്കെ‌ടുകള്‍ക്കിരയാക്കപ്പെട്ടവരും, രോഗികളും, മനുഷ്യക്കടത്തിൽ അകപ്പെട്ടവരുമായവര്‍ക്കു വേണ്ടി പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 May 2019, 15:13