ഫ്രാന്‍സിസ് പാപ്പാ  ആഗോള യുവജനോല്‍സവത്തില്‍...  ഫ്രാന്‍സിസ് പാപ്പാ ആഗോള യുവജനോല്‍സവത്തില്‍...  

ധന്യന്‍ കാർലോ അക്കുത്തിസ് യുവജനങ്ങളുടെ മാതൃക

യുവജന സിനഡിന് ശേഷം പ്രസിദ്ധപ്പെടുത്തിയ 'ക്രിസ്തൂസ് വീവിത്ത്' എന്ന പാപ്പാ ഫ്രാൻസിസിന്‍റെ അപ്പോസ്തോലിക പ്രബോധനത്തിലാണ് യുവജനങ്ങളുടെ മാതൃകയായി കാര്‍ലോയെ പാപ്പാ പരാമർശിച്ചിരിക്കുന്നത്.

സി.റൂബിനി സി.റ്റി.സി

ഇറ്റലി സ്വദേശികളായ മാതാപിതാക്കളുടെ മകനായി ലണ്ടനിൽ 1991, മെയ് 3 ആം തിയതി ജനിച്ച കാർലോ അക്കുത്തിസ്, അർബ്ബുദ രോഗം ബാധിച്ച് പതിനഞ്ചാം വയസ്സിൽ മിലാനിൽ വച്ചു മരണപ്പെട്ടു. സുവിശേഷ മൂല്യങ്ങൾക്കനുസൃതമായി ജീവിച്ച കാർലോയെ 2018 , ജൂലൈ 5 ആം തിയതിയാണ് ഫ്രാൻസിസ് പാപ്പാ ധന്യനായി ഉയർത്തിയത്.

ഒരു കമ്പ്യൂട്ടർ പ്രതിഭയായിരുന്ന കാർലോയുടെ സാന്നിധ്യവും, സേവനവും ഈ ഡിജിറ്റല്‍ ലോകത്തിലും, സാമൂഹീക നെറ്റ്‌വർക്കുകളിലും വലിയ സ്വാധീനം നൽകിയെന്നും, നവീനമായ ആശയ വിനിമയ സംവിധാനങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കാനും മൂല്യങ്ങളെ പകർത്താനും കാര്‍ലോയ്ക്കു കഴിഞ്ഞു എന്നും പാപ്പാ തന്‍റെ അപ്പസ്തോലിക പ്രബോധനത്തിൽ സൂചിപ്പിച്ചിരിക്കുന്നു. ഇന്‍റെര്‍നെറ്റും മറ്റ് സോഷ്യൽ നെറ്റ്‌വർക്കുകളും ഉപയോഗിക്കുമ്പോൾ സുവിശേഷ മൂല്യങ്ങളെയും തന്‍റെതായ തത്വശാസ്ത്രത്തെയും കാർലോ ഉൾച്ചേർത്തിരുന്നുവെന്നും ആധൂനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്ന യുവജനങ്ങൾ ധന്യനായ കാർലോയെ പോലെ ക്രിയാത്മകതയുള്ളവരും, വിവേകികളായവരുമാണെന്നും പാപ്പാ തന്‍റെ പ്രബോധനത്തിൽ ചൂണ്ടിക്കാണിക്കുന്നു. എല്ലാവരും അവരവരുടെ തനിമയിൽ ജനിക്കുന്നു. എന്നാൽ പലരും മറ്റുള്ളവരുടെ പകർപ്പുകളായി മരിക്കുന്നു എന്ന് പറഞ്ഞ കാർലോയുടെ സൂക്തത്തെയും പാപ്പാ തന്‍റെ 'ക്രിസ്തൂസ് വീവിത്ത്'  എന്ന അപ്പോസ്തോലിക പ്രബോധനത്തിൽ സൂചിപ്പിക്കുന്നു. ധന്യനായ കാർലോയുടെ  തിരുശേഷിപ്പ് അസ്സീസിയിലെ മേരി മേജർ ദേവാലത്തിലേക്കു ഏപ്രിൽ ആറാം തിയതി മാറ്റപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 April 2019, 15:02