തിരയുക

ടെലെഫോണ്‍ ടെലെഫോണ്‍ 

അമേരിക്കയില്‍ നിന്ന് പാപ്പായ്ക്ക് ഒരു ഫോണ്‍ വിളി!

നോതൃ ദാം കത്തീദ്രല്‍ അഗ്നിബാധ : തന്‍റെയും അമേരിക്കന്‍ ജനതയുടെയും സാമീപ്യം അമേരിക്കയുടെ പ്രസിഡന്‍റ് പാപ്പായെ അറിയിച്ചു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സിലെ പാരീസ് നഗരത്തിലെ വിശ്വവിഖ്യാതമായ “നോതൃ ദാം” കത്തീദ്രല്‍ ദേവാലയത്തിലുണ്ടായ അഗ്നിബാധയില്‍  അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപ് തന്‍റെ ദു:ഖം ഫ്രാന്‍സീസ് പാപ്പായെ അറിയിച്ചു.

ബുധനാഴ്ച (17/04/2019) ഉച്ചതിരിഞ്ഞ് അദ്ദേഹം ടെലെഫോണില്‍ വിളിച്ചാണ് തന്‍റെയും അമേരിക്കന്‍ ജനതയുടെയും സാമീപ്യം പാപ്പായെ അറിയിച്ചത്.

പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയത്തിന്‍റെ (പ്രസ്സ് ഓഫീസ്) ഇടക്കാല മേധാവി അലെസ്സാന്ത്രൊ ജിസോത്തി ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അറ്റകുറ്റപ്പണികള്‍ നടന്നുവരികയായിരുന്ന “നോതൃ ദാം” കത്തീദ്രല്‍ ദേവാലയത്തിന് തിങ്കളാഴ്ച (15/04/19) വൈകുന്നേരമാണ്  തീപിടിച്ച് ഭാഗിഗമായി കേടുപാടുകള്‍ സംഭവിച്ചത്.

ഈ കത്തീദ്രലിന്‍റെ പുനര്‍നിര്‍മ്മാണത്തിന് വന്‍ കമ്പനികളും വ്യവസായപ്രമുഖരും മറ്റും സംഭാവനകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സംഭാവന നൂറുകോടിയോളം യുറോ, എാതാണ്ട് 800 കോടി രൂപ കവിഞ്ഞിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

പുനര്‍നിര്‍മ്മാണം 5 വര്‍ഷത്തിനുള്ളില്‍, അതായത്, 2024 ലെ പാരീസ് ഒളിമ്പിക്ക് മാമങ്കത്തിനു മുമ്പ്, പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഫ്രാന്‍സിന്‍റെ പ്രസിഡന്‍റ്  ഇമ്മാനുവേല്‍ മക്രോണ്‍ കരുതുന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 April 2019, 12:30