റോമില്‍ മോന്തേ വെർദെയിലെ വിശുദ്ധ ജൂലിയോയുടെ നാമധേയത്തിലുള്ള ഇടവകയില്‍  അജപാലനസന്ദർശനവസരത്തില്‍ റോമില്‍ മോന്തേ വെർദെയിലെ വിശുദ്ധ ജൂലിയോയുടെ നാമധേയത്തിലുള്ള ഇടവകയില്‍ അജപാലനസന്ദർശനവസരത്തില്‍  

വിവാഹ ജീവിതത്തിന്‍റെ മൂന്നു സൂചകപദങ്ങളെ (key words) കുറിച്ച് പാപ്പാ

ഏപ്രിൽ ഏഴാം തിയതി ഞായറാഴ്ച്ച, റോമില്‍ മോന്തേ വെർദെയിലെ വിശുദ്ധ ജൂലിയോയുടെ നാമധേയത്തിലുള്ള ഇടവകയില്‍ അജപാലനസന്ദർശനവസരത്തില്‍ ഇടവകയിലെ നവദമ്പതിമാരെയും, വിവാഹത്തിനൊരുങ്ങുന്നവരെയും അഭിസംബോധന ചെയ്തവസരത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

 'എനിക്ക് കഴിയുമോ'?, 'നന്ദി', 'ക്ഷമിക്കുക' എന്നെ മൂന്നു പദങ്ങൾ വിവാഹ ജീവിതം നയിക്കുന്നവരും അതിനായി ഒരുങ്ങുന്നവരും മനസ്സിൽ കരുതേണ്ടതാണെന്നു പാപ്പാ ഓർമ്മിപ്പിച്ചു. ചെയ്യാനൊരുങ്ങുന്ന എല്ലാ പ്രവർത്തികളെയും ജീവിത പങ്കാളിയുമായി പങ്കുവയ്ക്കണമെന്നും,  മക്കളോടും, ജീവിത പങ്കാളിയോടും നന്ദി പ്രകടിപ്പിക്കണമെന്നും, വീഴ്ച്ചകൾ ഉണ്ടാകുമ്പോൾ ക്ഷമ ചോദിക്കുവാനുള്ള  വിനയശീലം വളർത്തണമെന്നും പാപ്പാ ഉത്‌ബോധിപ്പിച്ചു. ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന വഴക്കുകൾ അന്ന് തന്നെ  അവസാനിപ്പിക്കണമെന്നും, സമാധാനം കണ്ടെത്താതെ ഒരു ദിനത്തേയും അവസാനിപ്പിക്കരുതെന്നും ഓർമ്മിപ്പിച്ച പാപ്പാ കുടുംബങ്ങളിൽ നടക്കുന്ന ആന്തരീക യുദ്ധം അപകടകാരിയാണെന്നും വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 April 2019, 15:58