ഫ്രാന്‍സിസ് പാപ്പാ  നാഷണൽ ആമേച്ചർ ലീഗുമായുള്ള  കൂടികാഴ്ച്ചയില്‍....  ഫ്രാന്‍സിസ് പാപ്പാ നാഷണൽ ആമേച്ചർ ലീഗുമായുള്ള കൂടികാഴ്ച്ചയില്‍....  

കളിക്കാരന് ആത്മനിയന്ത്രണം അടിസ്ഥാന ഘടകമെന്ന് പാപ്പാ

ഏപ്രിൽ പതിനഞ്ചാം തിയതി തിങ്കളാഴ്ച വത്തിക്കാനിലെ വിശുദ്ധ ക്ലമന്‍റീനാ മുറിയിൽ വച്ച് മാർപ്പാപ്പാ നാഷണൽ ആമേച്ചർ ലീഗ് സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാൻ വന്നവരുമായി കൂടിക്കാഴ്ച്ച നടത്തിയ അവസരത്തിലാണ് ഒരു കളിക്കാരന് ആത്മനിയന്ത്രണം ഏറ്റവും പ്രധാനപ്പെട്ടതെന്നു പാപ്പാ ഓർമ്മിപ്പിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

നാഷണൽ ആമേച്ചർ ലീഗ് സംഘടനയുടെ ആറാം വാർഷീകത്തെ അനുസ്മരിപ്പിച്ച പാപ്പാ ഈ വാർഷീകം അവരെ പ്രചോദിപ്പിക്കട്ടെയെന്നും ഇറ്റാലിയൻ സമൂഹത്തിൽ നാഷണൽ അമേച്ചർ ലീഗ് വലിയ പ്രാധാന്യം അർഹിക്കുന്നുവെന്നും ഓർമ്മിപ്പിച്ചു. കൂടാതെ വിദ്യാഭ്യാസം ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും പരിശീലനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർ അഭിനന്ദനവും പ്രോത്സാഹനവും അർഹിക്കുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി.

റീജിണൽ ക്കമ്മിറ്റികൾ, ഫുട്‌ബോള്‍ വിഭാഗങ്ങൾ, സ്ത്രീകൾക്കായുള്ള ഫുട്‌ബോള്‍ വിഭാഗങ്ങൾ എന്നിവയിലൂടെ 12000 കമ്പനികളുടെയും, ലക്ഷോപലക്ഷം അംഗങ്ങളുടെയും,  ഫുട്‌ബോള്‍ സ്നേഹികളുടെയും വിനോദത്തിനും, വളർച്ചയ്ക്കും, വ്യക്തിപരമായ പക്വതയ്ക്കും കാരണമാകുന്നുണ്ടെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. നാം ജീവിക്കുന്ന സാംസ്കാരികപരവും സമൂഹപരവുമായ പശ്ചാത്തലത്തിൽ ഇതിന്‍റെ രൂപാന്തരീകരണങ്ങൾ ഓരോര്‍ത്തരുടേയും വ്യക്തിപരമായ ജീവിതത്തിലും പരസ്പരമുള്ള ബന്ധത്തിലും ശക്തമായ ഫലങ്ങൾ നല്‍കുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. കൂടുതൽ സമയവും ശക്തിയും വിനിയോഗിക്കുന്ന കായികം സാങ്കേതിക കഴിവിനെ  മാത്രമല്ല  പരിശീലനവും, നിശ്ചയദാര്‍ഢ്യവും,ക്ഷമയും, പരാജയങ്ങളെ അംഗീകരിക്കാനുള്ള മനസ്സും, സംഘമനോഭാവവും, മറ്റുള്ളവരുമായുള്ള സഹകരണവും വർധിപ്പിക്കുന്നു എന്നും കളിക്കാരെ സന്തോഷത്തോടെ കാണുന്ന കാണികൾക്കു കളിക്കാര്‍ സന്തോഷം പകർന്നു കൊടുക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 April 2019, 15:52