തിരയുക

 ശ്രീലങ്കാ സ്ഫോടന പരമ്പരയിൽപ്രിയപ്പെട്ടവരുടെ മരണത്തിൽ വിതുമ്പുന്ന വ്യക്തി ശ്രീലങ്കാ സ്ഫോടന പരമ്പരയിൽപ്രിയപ്പെട്ടവരുടെ മരണത്തിൽ വിതുമ്പുന്ന വ്യക്തി 

ശ്രീലങ്കാ സ്ഫോടന പരമ്പരയിൽ ഇരയായവര്‍ക്ക് പാപ്പായുടെ അനുശോചനം

പ്രാർത്ഥനയിൽ മുഴുകിനിൽക്കവേ ആക്രമണത്തിനിരയായ ശ്രീലങ്കൻ ക്രിസ്ത്യാനികളോടു പാപ്പാ തന്‍റെ ദുഃഖം അറിയിച്ചു

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ഈസ്റ്റർ ദിനത്തിൽ പതിവുള്ള  ഊർബി ഏത് ഓർബി സന്ദേശം വായിച്ച ശേഷമാണ്, പാപ്പാ ശ്രീലങ്കയിലെ  പ്രാർത്ഥനാലയങ്ങളിലും   ഹോട്ടലുകളിലുംനടന്ന ആക്രമണങ്ങൾക്കിരയായ ജനങ്ങള്‍ക്ക് തന്‍റെ  ദുഃഖം അറിയിച്ചത്

ഈസ്റ്റർ  ദിനത്തിൽ താൻ  ദുഃഖത്തോടും  വ്യസനത്തോടും കൂടിയാണ് ശ്രീലങ്കയിലെ പള്ളികളിലും, മറ്റുസ്ഥലങ്ങളിലും നടന്ന ആക്രമണങ്ങളെക്കുറിച്ചറിഞ്ഞതെന്നും, പ്രാർത്ഥനയിയൂടെ സ്നേഹപൂര്‍വ്വം  തന്‍റെ സാമിപ്യം ക്രുരമായ ആക്രമണത്തിന് വിധേയരായവർക്കു അറിയിക്കുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി.  ദാരുണമായി അപ്രത്യക്ഷമായവരേ താൻ കർത്താവിന്‍റെ കരങ്ങളിൽ സമർപ്പിക്കുന്നുവെന്നും, ഈ നാടകീയ സംഭവത്തിൽ മുറിവേറ്റവർക്കും, വേദനിക്കുന്നവർക്കും വേണ്ടി പ്രാർഥിക്കുന്നു എന്നും  ഫ്രാൻസിസ് പാപ്പാ തന്‍റെ സന്ദേശത്തില്‍ സൂചിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 April 2019, 16:02