അനശ്വര ജീവന്‍ പ്രദാനം ചെയ്യുന്ന സ്നേഹത്തിന്‍റെ അടയാളമായ കുരിശ് അനശ്വര ജീവന്‍ പ്രദാനം ചെയ്യുന്ന സ്നേഹത്തിന്‍റെ അടയാളമായ കുരിശ് 

അനശ്വരജീവന്‍ പ്രാപിക്കാന്‍.........

പാപ്പായുടെ നോമ്പുകാല ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സ്നേഹത്തിന്‍റെ സരണിയിലൂടെ സഞ്ചരിച്ചാല്‍ നാം സന്തോഷമനുഭവിക്കുമെന്ന് പാപ്പാ

ശനിയാഴ്ച (13/04/19) നോമ്പ് (#LENT)എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത  ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പായുടെ പ്രസ്തുത സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്:

“നാം നമ്മുടെ ബലഹീനതകളോടുകൂടി കര്‍ത്താവിന്‍റെ പക്കലേക്കു തിരിച്ചുപോകുകയും സ്നേഹത്തിന്‍റെ പാതയില്‍ ചരിക്കുകയും ചെയ്യുന്ന പക്ഷം നമുക്ക് അനശ്വര ജീവനെ പുല്‍കാന്‍ സാധിക്കും. അങ്ങനെ നാം ആനന്ദമനുഭവിക്കുകയും ചെയ്യും. #നോമ്പ്” 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 April 2019, 13:14