തിരയുക

Vatican News
ഉത്ഥിതന്‍ ഉത്ഥിതന്‍ 

നാം ഒറ്റയ്ക്കല്ല- ഉത്ഥിതന്‍റെ ഉറപ്പ്!

ഉത്ഥാനത്തില്‍ നമ്മുടെ പ്രത്യാശയും ഉയിര്‍കൊള്ളുന്നു-പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇന്നിന്‍റെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള നമ്മുടെ സര്‍ഗ്ഗാത്മക പ്രത്യാശ ഉത്ഥിതനോടൊപ്പം ഉയിര്‍കൊള്ളുന്നുവെന്ന് മാര്‍പ്പാപ്പാ.

ഉത്ഥാനത്തിരുന്നാള്‍ വാരത്തിലെ വ്യാഴാഴ്ച (25/04/2019) ഈസ്റ്റര്‍ (#Easter) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത  ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പാ ട്വിറ്ററില്‍ കുറിച്ചത് ഇപ്രകാരമാണ്:

“ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു, ആനുകാലികപ്രതിസന്ധികളെ നേരിടുന്നതിനുള്ള നമ്മുടെ രചനാത്മക പ്രത്യാശ അവിടത്തോടൊപ്പം ഉയിര്‍കൊള്ളുന്നു, എന്തെന്നാല്‍, നമുക്കറിയാം നാം ഒറ്റയ്ക്കല്ല എന്ന്  #ഈസ്റ്റര്‍”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

25 April 2019, 12:35