നോമ്പ് -കുരിശില്‍ കേന്ദ്രീകൃതം നോമ്പ് -കുരിശില്‍ കേന്ദ്രീകൃതം 

ഉപവാസത്തിന്‍റെ പൊരുളെന്ത്?

പാപ്പായുടെ നോമ്പുകാല ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഉപവാസം അപരനോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തല്‍കൂടിയാണെന്ന് മാര്‍പ്പാപ്പാ. 

വെള്ളിയാഴ്ച (12/04/19) നോമ്പ് (#Lent)എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“ഉപവാസം എന്നത് മറ്റുള്ളവരോടും ഇതര സൃഷ്ടികളോടുമുള്ള മനോഭാവത്തില്‍ മാറ്റം വരുത്തുകകൂടിയാണ്: നമ്മുടെ അത്യാര്‍ത്തിയെ തൃപ്തിപ്പെടുത്തുന്നതിന് എല്ലാം വാരിവിഴുങ്ങാനുള്ള പ്രലോഭനത്തില്‍ നിന്ന് സ്നേഹത്തെ പ്രതി സഹിക്കാനുള്ള കഴിവിലേക്ക് പരിവര്‍ത്തനം ചെയ്യലാണത് #നോമ്പ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 April 2019, 12:59