തിരയുക

Vatican News
കുരിശിനെ പുണരുന്ന ക്രിസ്തു , അന്ന മരിയ ലൗറെന്‍റിന്‍റെ ഒരു സൃഷ്ടി കുരിശിനെ പുണരുന്ന ക്രിസ്തു , അന്ന മരിയ ലൗറെന്‍റിന്‍റെ ഒരു സൃഷ്ടി 

പരിത്യാഗത്തിന്‍റെ പാഠം കുരിശില്‍ നിന്ന്!

ത്യാഗത്തില്‍ ഉള്‍ക്കൊള്ളുന്ന ധൈര്യം- പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പരിത്യാഗത്തില്‍ കുടികൊള്ളുന്ന ധീരതയെക്കുറിച്ച് യേശു കുരിശില്‍ നിന്ന് നമ്മെ പഠിപ്പിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

വ്യാഴാഴ്ച (11/04/2019) നോമ്പ് (#Lent) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത  ട്വിറ്ററിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“പരിത്യാഗത്തില്‍ അന്തര്‍ലീനമായിട്ടുള്ള സുശക്തമായ ധൈര്യത്തെക്കുറിച്ച് യേശു കുരിശില്‍ നിന്ന് നമ്മെ പഠിപ്പിക്കുന്നു. എന്തെന്നാല്‍, കനത്തഭാരത്താലമര്‍ന്നാല്‍ നമുക്കൊരിക്കലും മുന്നേറാനാകില്ല #നോമ്പ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

11 April 2019, 13:00