ദിവ്യ കാരുണ്യം ദിവ്യ കാരുണ്യം 

ദിവ്യകാരുണ്യത്തില്‍ നാം യേശുവിന്‍റെ സ്നേഹം നുകരുന്നു!

പെസഹാവ്യാഴാഴ്ച- പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദിവ്യകാരുണ്യത്തില്‍ യേശുവിനെ യഥാര്‍ത്ഥമായി കണ്ടുമുട്ടുകയും അവിടത്തെ ജീവനില്‍ പങ്കുചേരുകയും ചെയ്യുന്നുവെന്ന് മാര്‍പ്പാപ്പാ.

യേശു നാഥന്‍ വിശുദ്ധകുര്‍ബ്ബാന സ്ഥാപിച്ച ദിനമായ പെസഹാ വ്യാഴാഴ്ച (18/04/2019) വിശുദ്ധവ്യാഴം (#HolyThursday) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത  ട്വിറ്ററിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“ദിവ്യകാരുണ്യത്തില്‍ യേശുവിനെ സത്യമായും കണ്ടുമുട്ടുകയും, അവിടത്തെ ജീവനില്‍ ഭാഗഭാക്കാകുകയും അവിടത്തെ സ്നേഹം അനുഭവിക്കുകയും ചെയ്യുന്നു; അവിടത്തെ മരണവും ഉത്ഥാനവും നിനക്കുവേണ്ടിയാണെന്ന് അതില്‍ നീ അനുഭവിച്ചറിയുന്നു  #വിശുദ്ധവ്യാഴം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 April 2019, 12:23