ഫ്രാന്‍സീസ് പാപ്പാ  റോമിലെ "വിസ്കോന്തി" എന്ന വിദ്യാലയത്തിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമായി ശനിയാഴ്‍ച(13/04/19) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ വച്ചു കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഫ്രാന്‍സീസ് പാപ്പാ റോമിലെ "വിസ്കോന്തി" എന്ന വിദ്യാലയത്തിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമായി ശനിയാഴ്‍ച(13/04/19) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ വച്ചു കൂടിക്കാഴ്ച നടത്തിയപ്പോള്‍ 

വിദ്യാലയം :ഭാവിസമൂഹത്തെ വാര്‍ത്തെടുക്കുന്ന ആല

ഭാവിയില്‍ ഒരു സമൂഹം എന്തായിരിക്കണം എന്നതിനെ മുന്‍കൂട്ടി അവതരിപ്പിക്കുന്ന ഒരു പണിപ്പുരയാണ് വിദ്യാലയമെന്നും ഇവിടെ മതാനുഭവത്തിന് സുപ്രധാനമായ ഒരു പങ്കുണ്ടെന്നും പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മറ്റുള്ളവരെ ഉള്‍ക്കൊള്ളാനും വൈവിധ്യങ്ങളെ ആദരിക്കാനും സഹകരിക്കാനും അഭ്യസിക്കുന്ന കളരിയാകണം വിദ്യാലയം എന്ന് മാര്‍പ്പാപ്പാ.

റോമിലെ വിസ്കോന്തി എന്ന വിദ്യാലയത്തിലെ അദ്ധ്യാപകരും അദ്ധ്യേതാക്കളുമടങ്ങിയ അയ്യായിരത്തോളം പേരുമായി ശനിയാഴ്‍ച(13/04/19) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ വച്ചു കൂടിക്കാഴ്ച നടത്തിയ അവസരത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ഭാവിയില്‍ ഒരു സമൂഹം എന്തായിരിക്കണം എന്നതിനെ മുന്‍കൂട്ടി അവതരിപ്പിക്കുന്ന ഒരു പണിപ്പുരയാണ് വിദ്യാലയമെന്നും ഇവിടെ മതാനുഭവത്തിന് സുപ്രധാനമായ ഒരു പങ്കുണ്ടെന്നും പാപ്പാ പറഞ്ഞു.

സ്വാതന്ത്ര്യം ആത്മാര്‍ത്ഥമായ സത്യാന്വേഷണം, എറ്റം ബലഹീനരുടെ കാര്യത്തില്‍ പ്രത്യേകിച്ച്, നീതിയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും പരിപോഷണം എന്നിവയില്‍ അധിഷ്ഠിതമായ സാഹോദര്യത്തിന്‍റെ സാര്‍വ്വത്രികമൂല്യം ഊട്ടിവളര്‍ത്തുന്നതിന് സഭ പരിശ്രമിക്കുന്നുണ്ടെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

യുവജനത്തിന്‍റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ അലോഷ്യസ് ഗൊണ്‍സാഗ (ലൂയിജി ഗൊണ്‍സാഗ) ഈശോസഭയില്‍ ചേര്‍ന്ന് റോമില്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന പ്രദേശത്ത് വിദ്യഭ്യാസം നടത്തിയതും പാപ്പാ അനുസ്മരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 April 2019, 13:07