തിരയുക

Vatican News
ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷത്തില്‍ മുറിവേറ്റയാള്‍ ഗാസയില്‍ "അതിരുകളില്ലാത്ത ഭിഷഗ്വരന്മാര്‍- MSF" എന്ന സംഘടനയിലെ ഒരു ഭിഷഗ്വരന്‍റെ പരിചരണത്തില്‍ 18/03/2019 ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷത്തില്‍ മുറിവേറ്റയാള്‍ ഗാസയില്‍ "അതിരുകളില്ലാത്ത ഭിഷഗ്വരന്മാര്‍- MSF" എന്ന സംഘടനയിലെ ഒരു ഭിഷഗ്വരന്‍റെ പരിചരണത്തില്‍ 18/03/2019  (AFP or licensors)

പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗം -ഏപ്രില്‍ 2019

അങ്ങേയറ്റം അപകടകരമായ അവസ്ഥകളില്‍ ജീവന്‍ പണയം വച്ച് ആതുരസേവനം ചെയ്യുന്ന ഭിഷഗ്വരന്മാര്‍ക്കും ഇതര ആതുരസേവകര്‍ക്കും പ്രാര്‍ത്ഥനാസഹായമേകുക-പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

യുദ്ധവേദികളില്‍ സേവനമനുഷ്ഠിക്കുന്ന ഭിഷഗ്വരന്മാര്‍ക്കും അവരുടെ സഹകാരികള്‍ക്കും വേണ്ടി പ്രാ‍ര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ അഭ്യര്‍ത്ഥിക്കുന്നു.

ഫ്രാന്‍സീസ് പാപ്പാ ഈ മാസത്തെ (2019 ഏപ്രില്‍) പ്രാ‍ര്‍ത്ഥനാ നിയോഗത്തെ അധികരിച്ചു നല്കിയിരിക്കുന്ന വീഡിയോ സന്ദേശത്തിലാണ് ഈ ക്ഷണം ഉള്ളത്. 

വ്യാഴാഴ്ച (04/04/2019) വൈകുന്നേരം ആണ് ഈ വീഡിയൊ സന്ദേശം  പരസ്യപ്പെടുത്തപ്പെട്ടത്.

യുദ്ധം പിച്ചിച്ചീന്തിയിരിക്കുന്നിടങ്ങളില്‍ അപ്പോത്തിക്കിരിമാരുടെയും നഴ്സുമാരുടെയും ഇതര ആരോഗ്യപ്രവര്‍ത്തകരുടെയും സാന്നിധ്യം പ്രത്യാശയുടെ അടയാളമാണെന്നും തങ്ങള്‍ക്കു ലഭിച്ച വിളി പിന്‍ചെന്നുകൊണ്ട് അങ്ങേയറ്റം അപകടകരമായ അവസ്ഥകളില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ വിവേകമുള്ളവരും ധീരരും സന്മനസ്സുള്ളവരുമാണെന്നും പാപ്പാ തന്‍റെ സന്ദേശത്തില്‍ ശ്ലാഘിക്കുന്നു.

മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിന് സ്വജീവന്‍ അപകടപ്പെടുത്തുന്ന ഭിഷഗ്വരന്മാര്‍ക്കും ജീവകാരുണ്യപ്രവര്‍ത്തകരായ അവരുടെ സഹകാരികള്‍ക്കും വേണ്ടി നമ്മള്‍ പ്രാര്‍ത്ഥിക്കണം എന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. 

 

05 April 2019, 08:32