തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ചത്തെ (07/04/2019) മദ്ധ്യാഹ്ന പ്രാര്‍ത്ഥനാ വേളയില്‍, വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ചത്തെ (07/04/2019) മദ്ധ്യാഹ്ന പ്രാര്‍ത്ഥനാ വേളയില്‍, വത്തിക്കാനില്‍ 

യേശുവിന്‍റെ ധീരസാക്ഷികളാകുക-പാപ്പാ കുഞ്ഞുങ്ങളോട്

ധൈര്യത്തില്‍ വളരാന്‍, ഫ്രാന്‍സീസ് പാപ്പാ, സ്ഥൈര്യലേപനം സ്വീകരിച്ച കുഞ്ഞുങ്ങള്‍ക്ക് പ്രചോദനം പകരുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സ്ഥൈര്യലേപനം നമ്മെ ധീരതയില്‍ സദാ വളര്‍ത്തണമെന്ന് മാര്‍പ്പാപ്പാ 

ഞായറാഴ്ച (07/04/2019) വത്തിക്കാനില്‍ നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാര്‍ത്ഥനയുടെ അവസാനം ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന്ന റോമാക്കാരും വിവിധ രാജ്യക്കാരുമായിരുന്ന തീര്‍ത്ഥാടകരെയും  വിദ്യാര്‍ത്ഥികളെയും അഭിവാദ്യം ചെയ്യവെ, ഇറ്റലിയിലെ സെത്തിഞ്ഞാനൊ, സ്കന്തീച്ചി എന്നിവിടങ്ങളില്‍ നിന്നെത്തിയിരുന്ന ഈ അടുത്ത് സ്ഥൈര്യലേപനം സ്വീകരിച്ച കുട്ടികളെ പ്രത്യേകം സംബോധന ചെയ്യുകയായിരുന്നു.

ധൈര്യമുള്ളവരായിരിക്കണമെന്ന് കുഞ്ഞുങ്ങളെ ഓര്‍മ്മിപ്പിച്ച പാപ്പാ, യേശുവിന്‍റെയും സുവിശേഷത്തിന്‍റെയും ധീര സാക്ഷികളാകാന്‍ അവര്‍ക്ക് പ്രചോദനം പകര്‍ന്നു.

 

08 April 2019, 07:07