നോത്രദാം കത്തീഡ്രല്‍ തീപിടിത്തത്തിൽ ... നോത്രദാം കത്തീഡ്രല്‍ തീപിടിത്തത്തിൽ ... 

നോത്രദാം കത്തീഡ്രല്‍ തീപിടിത്തത്തിൽ ദുഃഖം രേഖപ്പെടുത്തി പാപ്പാ

നോത്രദാം കത്തീഡ്രല്‍ നശിപ്പിച്ച അഗ്നിബാധയില്‍ പാരിസിലെ രൂപതാ മെത്രാനോടും വിശ്വാസികളോടും പാരിസിലെ നിവാസികളോടും ഫ്രഞ്ച് ജനതയോടും അവരുടെ ദുഃഖത്തിൽ താനും പങ്കുചേരുന്നുവെന്നു പാരിസ് മെത്രാപ്പോലീത്താ മിഷേല്‍ ഔപ്പേറ്റിക്കയച്ച സന്ദേശത്തില്‍ പാപ്പാ അറിയിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

നോത്രദാം കത്തീഡ്രല്‍ നശിപ്പിച്ച അഗ്നിബാധയില്‍ പാരിസിലെ രൂപതാ മെത്രാനോടും വിശ്വാസികളോടും  പാരിസിലെ നിവാസികളോടും ഫ്രഞ്ച് ജനതയോടും അവരുടെ ദുഃഖത്തിൽ താനും പങ്കുചേരുന്നുവെന്നു പാരിസ് മെത്രാപ്പോലീത്താ മിഷേല്‍ ഔപ്പേറ്റിക്കയച്ച സന്ദേശത്തില്‍ പാപ്പാ അറിയിച്ചു. യേശുവിന്‍റെ  പീഡാസഹനത്തിന്‍റെയും മരണത്തിന്‍റെയും ദിനങ്ങള അനുസ്മരിക്കുന്ന ഈ നാളുകളിൽ അവരോടു തന്‍റെ ആത്മീയ സാമീപ്യവും പ്രാർത്ഥനയും അറിയിച്ച  പാപ്പാ ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന രാഷ്ട്രത്തിന്‍റെ തന്നെ പ്രതീകമായ വാസ്തു ശില്പമകുടമായ ഈ കത്തീഡ്രലിന്‍റെ നാശം അവരെ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്നു തനിക്കറിയാമെന്നും കൂടുതൽ നാശത്തില്‍ നിന്നും രക്ഷിക്കാൻ അഗ്നിശമനസേന നടത്തിയ ധീര പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും അതിന്‍റെ പുനരുദ്ധാരണം എത്രയും വേഗം സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ഫ്രഞ്ച് ജനതയ്ക്കും മെത്രാന്മാർക്കും വിശ്വാസികൾക്കും തന്‍റെ അപ്പോസ്തോലിക ആശീർവാദം നൽകി കൊണ്ടാണ് പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 April 2019, 15:40