തിരയുക

കരങ്ങൾ കൂപ്പി  ജപമാലയുമായി... കരങ്ങൾ കൂപ്പി ജപമാലയുമായി...  

പാപ്പാ 6000 ജപമാലകൾ മിലാൻ യുവജനങ്ങൾക്ക്‌ സമ്മാനമായി നൽകി

6000 ജപമാലകൾ മിലാൻ അതിരൂപതയിലെ യുവജനങ്ങൾക്ക്‌ തന്‍റെ നാമഹേതുക തിരുന്നാൾ ദിനമായ ഏപ്രില്‍ 23 ആം തിയതി പാപ്പാ സമ്മാനിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

പനാമയിൽ സംഗമിച്ച ലോക യുവജനോല്‍സവത്തിനായി തയ്യാറാക്കപ്പെട്ട ജപമാലകളിൽ നിന്നും 6000 ജപമാലകൾ മിലാൻ അതിരൂപതയിലെ യുവജനങ്ങൾക്ക്‌ തന്‍റെ നാമഹേതുക തിരുന്നാൾ ദിനമായ ഏപ്രില്‍ 23 ആം തിയതി പാപ്പാ സമ്മാനിച്ചു. ഫ്രാന്‍സിസ് പാപ്പായുടെ മാമ്മോദീസാ പേര് ജോർജ്ജ് മാരിയോ ബെര്‍ഗ്ഗോളിയോ എന്നാണ്. ഏപ്രിൽ 23 ആം തിയതി വിശുദ്ധ ജോര്‍ജ്ജിനെ തിരുസഭാ അനുസ്മരിക്കുന്നു.

ഫ്രാൻസിസ് പാപ്പായുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള സ്ഥപനം വഴിയാണ് പാപ്പാ മിലാൻ യുവജനങ്ങൾക്കു ഈ സമ്മാനം നൽകിയതെന്നും,  യുവജനങ്ങളുടെ പ്രാർത്ഥനയിൽ തന്നെയും ഓർക്കണമെന്നും, പ്രത്യേകിച്ച്  പരിശുദ്ധ അമ്മയ്ക്കായി സമർപ്പിക്കപ്പെട്ട മെയ് മാസം അടുത്തു  വരുന്നുണ്ടെന്നും, തനിക്കായി പരിശുദ്ധ അമ്മയോടു പ്രത്യേകം പ്രാർത്ഥിക്കണമെന്നും പാപ്പാ മിലാൻ യുവജനങ്ങളോടാവശ്യപ്പെട്ടതായി     പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫിസിന്‍റെ താല്‍കാലിക ഡയറക്ടർ അലെസ്സാൻഡ്രോ ജിസോട്ടി വെളിപ്പെടുത്തി. സെന്‍റ് പീറ്റേഴ്സ് ബസിലിക്കായിൽ വച്ച് മിലാൻ അതിരൂപതാ മെത്രാൻ മാരിയോ ഡെൽപിനിയുടെ മുഖ്യ കാര്‍മ്മീകത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ പങ്കെടുക്കാനെത്തിയ യുവജനങ്ങൾക്കാണ് പാപ്പാ ജപമാലകൾ സമ്മാനിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 April 2019, 11:58