തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍ , വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, 10-04-19 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍ , വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, 10-04-19  (Vatican Media)

ക്രിസ്തുവിന്‍റെ പീഢസഹന മരണോത്ഥനങ്ങള്‍ പൂര്‍ണ്ണതയില്‍ ജീവിക്കുക!

ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍- യുവജനത്തോടും വൃദ്ധജനത്തോടും രോഗികളോടും നവദമ്പതികളോടും

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ക്രിസ്തുവിന്‍റെ ചേതോവികാരങ്ങള്‍ നമ്മുടേതാക്കിത്തീര്‍ക്കുക, പാപ്പാ.

ബുധനാഴ്ച (10/04/2019) വത്തിക്കാനില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത അവസരത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ക്ഷണമേകിയത്.

നോമ്പുകാലം സമാപിക്കാന്‍ പോകുകയാണെന്നും കര്‍ത്താവിന്‍റെ പെസഹായുടെ വെളിച്ചം ആസന്നമായിരിക്കുന്നുവെന്നും ഓര്‍മ്മിപ്പിച്ച പാപ്പാ ക്രിസ്തുവിന്‍റെ പീഢാസഹനത്തിന്‍റെയും മഹത്വീകരണത്തിന്‍റെയും  ദിനങ്ങള്‍ പൂര്‍ണ്ണതയില്‍ ജീവിക്കാന്‍ നാം ഒരുങ്ങേണ്ടതിന്‍റെ അനിവാര്യത ചൂണ്ടിക്കാട്ടി.

ശ്രീലങ്കയില്‍ നിന്നുള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും സന്ദര്‍ശകരും വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ പാപ്പാ അനുവദിച്ച കൂടിക്കാഴ്ചയില്‍ സംബന്ധിച്ചിരുന്നു.

 

11 April 2019, 07:41