തിരയുക

ഫ്രാന്‍സീസ് പാപ്പായും റോമിലെ യുഹൂദ റബ്ബി റിക്കാര്‍ദൊ ദി സേഞ്ഞിയും, ഒരു പഴയ ചിത്രം 29/03/2018 ഫ്രാന്‍സീസ് പാപ്പായും റോമിലെ യുഹൂദ റബ്ബി റിക്കാര്‍ദൊ ദി സേഞ്ഞിയും, ഒരു പഴയ ചിത്രം 29/03/2018 

പാപ്പായും റോമിലെ റബ്ബിയും ആശംസകള്‍ കൈമാറി!

യഹൂദരുടെ പെസഹാത്തിരുന്നാളിന് പാപ്പായുടെ ആശംസകള്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പായും റോമിലെ യഹൂദ റബ്ബി റിക്കാര്‍ദൊ ദി സേഞ്ഞിയും പെസഹാത്തിരുന്നാള്‍ ആശംസകള്‍ കൈമാറി.

ദൈവത്തിന്‍റെ അനുഗ്രഹം ഉണ്ടാകുകയും അവിടന്ന് സമധാനവും ഐക്യവും പ്രദാനം ചെയ്യുകയും ചെയ്യട്ടെയെന്ന് പാപ്പാ, ഇക്കൊല്ലം ഏപ്രില്‍ 19 മുതല്‍ 27 വരെ ആചരിക്കപ്പെടുന്ന യഹൂദരുടെ പെസഹാത്തിരുന്നാളിനോടനുബന്ധിച്ച്, യഹൂദ റബ്ബി ദി സേഞ്ഞിക്കയച്ച സന്ദേശത്തില്‍ ആശംസിക്കുന്നു.

യഹൂദസമൂഹവുമായുള്ള സൗഹൃദവും  സമൂഹത്തിലെ പാവപ്പെട്ടവരുടെ കാര്യത്തിലുള്ള പൊതുവായ ഔത്സുക്യവും പാപ്പാ ഈ സന്ദേശത്തില്‍ നവീകരിക്കുകയും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

പാപ്പായ്ക്ക് സന്തോഷസമാധാനവും ആരോഗ്യവും ആശംസിച്ചുകൊണ്ടുള്ളതായിരുന്നു യഹൂദ റബ്ബി റിക്കാര്‍ദൊ ദി സേഞ്ഞി ഫ്രാന്‍സീസ് പാപ്പായ്ക്കയച്ച സന്ദേശം. 

സൗഹൃദവും സഹകരണവും ഊട്ടിയറപ്പിക്കപ്പെടട്ടെയെന്നും അദ്ദേഹം അതില്‍  ആശംസിക്കുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 April 2019, 12:49