തിരയുക

Vatican News
ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ സംസ്കരിച്ച കല്ലറയിൽ മുഖം കുത്തി കരയുന്നു ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ സംസ്കരിച്ച കല്ലറയിൽ മുഖം കുത്തി കരയുന്നു   (AFP or licensors)

ശ്രീലങ്കയിലെ ക്രൈസ്തവ സമൂഹത്തോടൊപ്പം പ്രാർത്ഥനയിൽ ഒന്നുചേരാം

ഏപ്രിൽ 22 ആം തിയതി,തിങ്കളാഴ്ച്ച പാപ്പാ നൽകിയ രണ്ടു ട്വിറ്റർ സന്ദേശങ്ങൾ.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

"ഈസ്റ്റർ ഞായറാഴ്ചയില്‍ ഘോരമായ അക്രമണത്തിന്‍റെ ആഘാതത്തിൽ കഴിയുന്ന ശ്രീലങ്കയിലെ ക്രൈസ്തവ സമൂഹത്തോടൊപ്പം ഇന്ന് നമുക്ക് പ്രാർത്ഥനയിൽ ഒന്നുചേരാം. ആക്രമണത്തിൽ കൊല്ലപ്പെട്ടവരെയും, മുറിവേറ്റപ്പെട്ടവരെയും, വേദനിക്കുന്ന എല്ലാവരെയും ദൈവത്തിനെ ഭരമേല്പിക്കാം."എന്ന് തന്‍റെ ആദ്യ ട്വിറ്റർ സന്ദേശത്തിലും," പാപത്തിന്‍റെയും,മരണത്തിന്‍റെയും മേലുള്ള ക്രിസ്തുവിന്‍റെ വിജയത്തെ നമ്മുടെ ജീവിതത്തിൽ സ്വാഗതം ചെയ്യാം. അങ്ങനെ നമുക്ക്  നമ്മുടെയും,  സൃഷ്ടികളുടെയും മേലുള്ള അവിടുത്തെ രൂപാന്തരീകരണത്തിന്‍റെ ശക്തി നുകരുകയും ചെയ്യാം."എന്ന് രണ്ടാമത്തെ ട്വിറ്റർ സന്ദേശത്തിലും ഫ്രാൻസിസ് പാപ്പാ ഓർമ്മപ്പെടുത്തി.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്  തുടങ്ങി യഥാക്രമം 7 ഭാഷകളില്‍ പാപ്പാ ഈ സന്ദേശങ്ങള്‍  പാപ്പാ പങ്കുവച്ചു.

23 April 2019, 14:48